അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങിമരിച്ചു, ദാരുണ സംഭവം വയനാട്ടിൽ
കൽപ്പറ്റ: അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മകന് തൂങ്ങിമരിച്ചു. വയനാട് സുഗന്ധഗിരി സ്വദേശി ശാന്ത, മകന് മഹേഷ് എന്നിവരാണ് മരിച്ചത്. ശാന്തയുടെ മൃതദേഹം വീടിനുള്ളിലെ തറയിലും മകന് മഹേഷിന്റെ മൃതദേഹം വീട്ടിലെ മുറിയിൽ തൂങ്ങിയ നിലയിലുമായിരുന്നു. മഹേഷിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. കഴുത്ത് ഞെരിച്ചാണ് ശാന്തയെ കൊലപ്പെടുത്തിയത്. വൈത്തിരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകി. സംഭവത്തിന് പിന്നിൽ മറ്റ് ദുരൂഹതകൾ ഇല്ലെന്നാണ് പൊലീസിന്റെ പ്രാധമിക നിഗമനം.