ബംഗാൾ ഉൾകടലിൽ ഞായറാഴ്ചയോടെ ചക്രവാതചുഴി രൂപപ്പെടും; മാർച്ച് 2,3 തീയതികളിൽ തെക്കൻ കേരളത്തിൽ മഴയ്ക്ക് സാദ്ധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിലും സമീപത്തുമായി ഞായറാഴ്ചയോടെ ചക്രവാതചുഴി രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ചക്രവാതചുഴി ശക്തിപ്രാപിച്ച് തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദമായി മാറി ശ്രീലങ്കൻ തീരത്തേക്ക് നീങ്ങാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.ന്യൂനമർദ്ദത്തിന്റെ സാന്നിദ്ധ്യം കൊണ്ട് മാർച്ച് 2,3 തീയതികളിൽ സംസ്ഥാനത്ത് തെക്കൻ കേരളത്തിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.