പതിനേഴുകാരിയോട് ഐ ലവ് യു പറഞ്ഞ ഇരുപത്തിമൂന്നുകാരനെതിരെ കേസെടുത്ത് പൊലീസ്; കോടതിയിലെത്തിയ കേസിന്റെ വിധി ഇങ്ങനെ
മുംബയ് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ‘ഐ ലവ് യു’ എന്ന് പറയുന്നത് പോക്സോ പ്രകാരമുള്ള കുറ്റകൃത്യമല്ലെന്ന് കോടതി വ്യക്തമാക്കി.. ഗ്രേറ്റർ മുംബയിലെ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്.17കാരിയായ പെൺകുട്ടിയോട് ഒരു തവണ എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞ 23കാരന് എതിരായ പോക്സോ കേസാണ് സ്പെഷ്യൽ ജഡ്ജി കൽപന പാട്ടീൽ റദ്ദാക്കിയത്. ഒരു തവണ ഐ ലവ് യു എന്നു പറയുന്നത് പോക്സോ നിയമ പ്രകാരമുള്ള ലൈംഗിക കുറ്റകൃത്യമല്ലെന്ന് കോടതി നിരീക്ഷിച്ചു.അയൽവാസിയായ യുവാവിനെതിരെ പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തത്. വീടിന് അടുത്തുള്ള പൊതുടോയ്ലെറ്റ് ഉപയോഗിക്കാൻ പെൺകുട്ടി പോയപ്പോഴാണ് യുവാവ് പെൺകുട്ടിയുടെ ഇഷ്ടമാമെന്ന് പറഞ്ഞത്. ഇക്കാര്യം പെൺകുട്ടി അമ്മയെ അറിയിച്ചു. യുവാവിനോട് അമ്മ കാര്യങ്ങൾ തിരക്കിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.നേരത്തെ തന്റെ മകളെ യുവാവ് ശല്യപ്പെടുത്താറുണ്ടായിരുന്നുവെന്നും പെൺകുട്ടിയുടെ അമ്മ പരാതിയിൽ പറഞ്ഞിരുന്നു.ഒരു തവണ ഇഷ്ടമാണെന്ന് പറയുന്നത് പെൺകുട്ടിയുടെ മാനം നശിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് കണക്കാക്കാൻ ആകില്ല. ഇഷ്ടം പ്രകടിപ്പിച്ചതായി മാത്രമേ കണക്കാക്കാൻ സാധിക്കൂവെന്നും കോടതി അഭിപ്രായപ്പെട്ടു.