പാലക്കാട് 178 കിലോ കഞ്ചാവ് പിടികൂടി, വാഹനത്തിൽ നിന്നും മാരകായുധങ്ങൾ കണ്ടെടുത്തു
പാലക്കാട് : സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വാളയാറിൽ നടത്തിയ പരിശോധനയിൽ മാരകായുധങ്ങൾ അടക്കം 178.400 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കാറിൽ ആന്ധ്രായിൽ നിന്ന് കടത്തികൊണ്ട് വന്ന എറണാകുളം കുന്നത്തുനാട് താലൂക്കിൽ വെങ്ങോല വില്ലേജിൽ തണ്ടേക്കാട് ദേശത്തു പുത്തൻ വീട്ട് പറമ്പിൽ സ്വദേശി ബിനു മുഹമ്മദ് ബിലാലാണ് പിടിയിലായത്.
ഈ വാഹനത്തിന് അകമ്പടി വന്ന കാറും പിടിച്ചെടുത്തു. ആലുവ സ്വദേശി അറാഫത്ത് എന്നയാളുടെ സഹായി ആണ് ഇവർ എന്ന സൂചന സ്ക്വാഡിന് ലഭച്ചിട്ടുണ്ട്. കാറുകളിൽ നിന്ന് മാരകായുധങ്ങൾ കണ്ടെടുത്തു. നേരത്തെയും കഞ്ചാവ് കടത്തിയിരുന്നതായും പ്രതികൾ സമ്മതിച്ചു.സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവനായ സർക്കിൾ ഇൻസ്പെക്ടർ ടി അനികുമാറിനെ കൂടാതെ സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ ടി.ആർ.മുകേഷ് കുമാർ, കെ.വി വിനോദ്, ,എസ്.മധുസൂദൻ നായർ ,പ്രിവന്റീവ് ഓഫീസർ പ്രജോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.സുബിൻ, വിശാഖ്,ഷംനാദ്, രാജേഷ് ആർ, മുഹമ്മദലി, അരുൺ കുമാർ എം എം ബസന്ത് കുമാർ, ഡ്രൈവർ രാജീവ് എന്നിവർ സ്ക്വാഡിൽ ഉണ്ടായിരുന്നു. തുടർ നടപടികൾക്കായി പ്രതികളെയും തൊണ്ടി സാധനങ്ങളും പാലക്കാട് എക്സൈസ് റേഞ്ചിന് കൈമാറി.