വീട്ടുജോലിക്കെത്തിയ 22 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പരാതി;വീട്ടുടമയ്ക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു.
രാജപുരം: വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ വീട്ടുടമയ്ക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അഗസ്റ്റിൻ എന്ന ഉണ്ണിക്കെതിരെയാണ് കേസ് രെജിസ്റ്റർ ചെയ്തത്.
ഇക്കഴിഞ്ഞ നവംബറിൽ ഇയാളുടെ വീട്ടിൽ ജോലിക്കായെത്തിയ 22 കാരിയെ വീട്ടിനകത്ത് വെച്ച് കയറിപ്പിടിച്ച് കീഴ്പ്പെടുത്തി ലൈംഗീകമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നത്.
ഇതിനിടയിൽ യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. അപ്പോഴാണ് ഗർഭിണിയായെന്ന കാര്യം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസ് ഒതുക്കി തീർക്കാൻ അഗസ്റ്റിന്റെ ബന്ധുക്കൾ ഉൾപെടെ ശ്രമം നടത്തിയിരുന്നെങ്കിലും നടന്നില്ലെന്നും വിവരമുണ്ട്. ഒളിവിൽ പോയ അഗസ്റ്റിനെ കണ്ടെത്താനായി അന്വേഷണം നടത്തിവരികയാണെന്ന് രാജപുരം പൊലീസ് പറഞ്ഞു.