വിദ്യാർത്ഥിനിയോട് മോശം പെരുമാറ്റം; സ്കൂൾ ഒഫ് ഡ്രാമയിൽ അദ്ധ്യാപകരെ പൂട്ടിയിട്ട് വിദ്യാർത്ഥി സമരം
തൃശൂർ: സ്കൂൾ ഒഫ് ഡ്രാമയിൽ വിദ്യാർത്ഥികൾ അദ്ധ്യാപകരെ കാമ്പസിനുള്ളിൽ പൂട്ടിയിട്ട് സമരം ചെയ്തു. വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അദ്ധ്യാപകനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പൂട്ടിയിട്ടത്.മൂന്ന് മാസം മുമ്പ് ഗസ്റ്റ് അദ്ധ്യാപകനായി കോളേജിലെത്തിയ രാജാവാര്യർക്കെതിരെയാണ് പെൺകുട്ടി പരാതി ഉന്നയിച്ചത്. വകുപ്പ് മേധാവിയോട് പരാതി പറഞ്ഞിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കാൻ തീരുമാനിച്ചത്.അഞ്ച് അദ്ധ്യാപകരെയാണ് വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം രാത്രി 11 മണി വരെ പൂട്ടിയിട്ടത്. ഇതിൽ ഒരു അദ്ധ്യാപികയും ഉൾപ്പെടുന്നു. പിന്നീട് പൊലീസെത്തിയാണ് അദ്ധ്യാപകരെ തുറന്നു വിട്ടത്.