ഇതാണ് ആ രഹസ്യം; ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയുമായി രശ്മിക; വീഡിയോ കാണാം
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് രശ്മിക മന്ദാന. അഴകും ക്യൂട്ട്നെസും ഒരുപോലെ ഒന്നിച്ച അപൂർവം നായികമാരിൽ ഒരാൾ. സ്ക്രീനിലായും പുറത്തായാലും രശ്മികയെ എപ്പോഴും ഹാപ്പിയായിട്ടാണ് കാണുന്നത്.ആരാധകരിൽ പലരും താരത്തോട് ചോദിക്കാറുള്ളതും ആ ചോദ്യമാണ്. എങ്ങനെയാണ് എപ്പോഴും ഇത്രയും സന്തോഷവതിയാകാൻ കഴിയുന്നത്? അതിനുള്ള ഉത്തരം ഒരു വീഡിയോയിലൂടെ നൽകിയിരിക്കുകയാണ് താരം. ഒരു ഗ്ലാസ് വെള്ളവുമായി വീട്ടിനകത്ത് നൃത്തം വച്ച് ആസ്വദിക്കുകയാണ് താരം. വീഡിയോ പങ്കുവച്ചുകൊണ്ട് ഇതാണ് കാരണമെന്നാണ് താരം കുറിച്ചിരിക്കുന്നത്.
സിനിമാപ്രവർത്തകർ ഉൾപ്പെടെ നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണം അറിയിച്ചിരിക്കുന്നത്. ശുദ്ധവെള്ളവും പോസിറ്റീവായിട്ടുള്ള മനസും നൃത്തവും തന്നെയാണ് തന്റെ സന്തോഷത്തിന്റെ രഹസ്യമെന്നാണ് താരം പറയുന്നത്.