പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിലെ പ്രതിയുടെ വീടിന് അജ്ഞാതർ തീയിട്ടു
നീലേശ്വരം:പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിലെ പ്രതിയുടെ വീടിന് അജ്ഞാതർ തീയിട്ടു. നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ തീരമേഖലയിലെ പി മോഹനന്റെ വീടാണ് ബുധനാഴ്ച അർധരാത്രി അജ്ഞാതസംഘം അടിച്ച് തകർത്തശേഷം തീയിട്ടത്.
ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ ബുധനാഴ്ച നീലേശ്വരം പൊലീസ് മോഹനനെ അറസ്റ്റുചെയ്തിരുന്നു.
ഇതിന് തൊട്ടുപിന്നാലെ ഇദ്ദേഹത്തിന്റെ ഭാര്യ, വീട് അടച്ചുപൂട്ടി പഴയങ്ങാടിയിലെ വീട്ടിലേക്ക് പോവുകയും ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് വീട് അടിച്ച് തകർത്തശേഷം തീയിട്ട് നശിപ്പിച്ചതായി കണ്ടത്.