സ്കൂൾ വിദ്യാർഥികളെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ 62കാരനെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു
നീലേശ്വരം: സ്കൂൾ വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ അഴിത്തലയിലെ മധ്യവയസ്കൻ അറസ്റ്റിൽ. തൈക്കടപ്പുറം പി.പി. മോഹനനെയാണ് (62) നീലേശ്വരം പൊലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. രണ്ട് സ്കൂൾ വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.
പ്രതിയെ ബുധനാഴ്ച രാവിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ഡിസംബറിൽ മോഹനനെ കാണാതായതായി പരാതി ഉണ്ടായിരുന്നു. രണ്ടുദിവസത്തിനുശേഷം തിരിച്ചെത്തിയ ഇയാൾ ഇപ്പോൾ അഴിത്തലയിൽ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.