റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ തയ്യാറുള്ള എല്ലാ പൗരന്മാർക്കും സർക്കാർ ആയുധങ്ങൾ എത്തിച്ചു നൽകും ;50 റഷ്യൻ വിമത സൈനികരെ വധിച്ചതായി യുക്രൈയിൻ സൈന്യം
കീവ്: റഷ്യയുമായുള്ള എല്ലാവിധ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചതായി യുക്രൈയിൻ. യുക്രൈയിൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കി ട്വീറ്റ് ചെയ്തതാണ് ഇക്കാര്യം. മനസ്സാക്ഷി നഷ്ടപ്പെട്ടിട്ടില്ലാത്ത എല്ലാവരും റഷ്യൻ ആക്രമണത്തെ അപലപിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം യുക്രൈയിനെതിരേയുള്ള റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ തയ്യാറുള്ള എല്ലാ പൗരന്മാർക്കും സർക്കാർ ആയുധങ്ങൾ എത്തിച്ചു നൽകുമെന്ന് യുക്രൈയിൻ പ്രസിഡന്റ് പറഞ്ഞു. രണ്ടാം ലോക മഹായുദ്ധ കാലത്തെ നാസി ജർമൻ സൈനികരുമായാണ് നിലവിലെ റഷ്യൻ സൈന്യത്തെ യുക്രൈയിൻ പ്രസിഡന്റ് താരതമ്യപ്പെടുത്തിയത്.
റഷ്യൻ സൈന്യത്തിനെതിരെ ശക്തമായി തിരിച്ചടിക്കുകയാണ് യുക്രൈയിൻ സൈന്യം. 50 റഷ്യൻ വിമത സൈനികരെ വധിച്ചതായി യുക്രൈയിൻ സൈന്യം അവകാശപ്പെട്ടു. ആറ് റഷ്യൻ വിമാനങ്ങളും ഹെലികോപ്ടറുകളും തകർത്തതയും യുക്രൈയിന സൈന്യം വ്യക്തമാക്കി.