എട്ടുവയസുകാരനെ പീഡിപ്പിച്ചതിന് പിടിയിലായത് മദ്രസ അദ്ധ്യാപകൻ , അകത്തായത് നാൽപ്പതുകാരൻ
പത്തനംതിട്ട: മതപഠനക്ലാസിലെ എട്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിലായി. മുറിഞ്ഞകൽ മുസ്ലിം പള്ളി മദ്രസ അദ്ധ്യാപകൻ കലഞ്ഞൂർ ഇടത്തറ സക്കീനത്ത് മൻസിലിൽ അബ്ദുൽ സമദിനെ (40)യാണ് കൂടൽ പൊലീസ് പിടികൂടിയത്. ശാരീരിക മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുട്ടിയെ മാതാപിതാക്കൾ കൂടൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്. കൂടൽ പൊലീസ് ഇൻസ്പെക്ടർ ജി പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് .ഐ റിക്സൺ, സി. പി ഓ മാരായ ഷാജഹാൻ അജേഷ്, ഡിക്രൂസ് എന്നിവരുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.