വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ ഡോക്ടർ അറസ്റ്റിൽ
ആലുവ: വിവാഹ വാഗ്ദ്ധാനം നൽകി യുവതിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. ആലുവ എടത്തല സ്വദേശി ഹരികുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചെന്നും, ചിത്രങ്ങളും ദൃശ്യങ്ങളും മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. ഡോക്ടർ ഭീഷണി തുടർന്നതോടെയാണ് പരാതി നൽകിയത്. പ്രതിയെ റിമാൻഡ് ചെയ്തു.