ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഭാഗ്യം കൊണ്ടായിരുന്നു കെപിഎസി ലളിത അന്ന് മരിക്കാഞ്ഞത്…
മലയാള സിനിമ ലോകവും ആരാധകരും ഞെട്ടലോടെയാണ് കെപിഎസി ലളിതയുടെ വിയോഗം ശ്രവിച്ചത്. ഫെബ്രുവരി 22 ന് രാത്രിയോടെയായിരുന്നു ചമയങ്ങളില്ലാത്ത ലോകത്തേയ്ക്ക് മലയാള സിനിമയുടെ സ്വന്തം ലളിത യാത്രയായത്.
മകന് സിദ്ധാര്‍ഥിന്റെ തൃപ്പൂണ്ണിത്തുറയിലെ ഫ്ലാറ്റില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറെ നാളുകളായി ആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം. അവസാനനിമിഷം വരെ അഭിനയത്തില്‍ സജീവമായിരുന്ന പ്രിയപ്പെട്ട താരം.
തങ്കച്ചന് ഇത്രയും കാലം വിവാഹം കഴിക്കാതിരുന്നതിന്റെ കാരണം ഇതാണ്… മനസ് തുറന്ന് താരം
എല്ലാവരേയും മനസ് നിറച്ച് ചിരിപ്പിച്ച കെപിഎസി ലളിതയുടെ ബാല്യകാലം സുഖകരമായിരുന്നില്ല. ബുദ്ധിമുട്ടും കഷ്ടപ്പാടും നിറഞ്ഞ ജീവിതമായിരുന്നു. ഫോട്ടോഗ്രാഫറായിരുന്നു അച്ഛന്. അക്കാലത്തെ പേരുകേട്ട നായര്‍ തറവാട് ആയിരുന്നു എങ്കിലും ഒന്നുമില്ലാത്ത അവസ്ഥയിലായിരുന്നു ജീവിതം മുന്നോട്ട് പോയത്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു ബാല്യകാലം വരെ പ്രിയതാരത്തിന് ഉണ്ടായിരുന്നു. അമ്മയുടെ അടിയെ തുടര്‍ന്നായിരുന്നായിരുന്നു കുഞ്ഞ് ലളിത ജീവന് എടുക്കാന്‍ മുതിരുന്നത്.
ബാല്യകാലം
ലളിത ബാല്യകാലം കായംകുളത്തായിരുന്നു. വീടിന്റെ മുറ്റത്ത് ഒരു നാല് മണി ചെടിയുണ്ടായിരുന്നു. വൈകുന്നേരമായാല്‍ അമ്മ അതില്‍ നോക്കിയിരിക്കുമായിരുന്നു. നാല് മണി ചെടിയുടെ പൂവ് വിരിയുന്ന നേരത്ത് ലളിത സ്കൂളില്‍ നിന്ന് വീട്ടിലെത്തണമെന്നായിരുന്നു നിയമം. സ്കൂള്‍ വിടുന്നത് നാല് മണിക്കാണ്. വീട്ടില്‍ എത്താന്‍ 10 മിനിറ്റ് വേണം. വന്ന കയറിയാല്‍ ഉടന്‍ തന്നെ അമ്മയും വക ചോദ്യംചെയ്യലാണ്. പിന്നെ തല്ല് ആയി. ഇത് കാണുന്ന അയല്‍ക്കാര്‍ ലളിതയോട് ചോദിക്കുമായിരുന്നു നിന്നെ അമ്മ പെറ്റതാണോ, എടുത്തു വളര്‍ത്തിയതാണോ എന്ന്. ലളിതയുടെ അമ്മയുടെ കൈകളില്‍ എപ്പോഴും ഒരു വടി കാണുമായിരുന്നു.
ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഒരിക്കല്‍ ഓണക്കാലത്ത് അമ്മയുടെ തല്ല് സഹിക്കാനാവാതെ ലളിത ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഫോട്ടോഗ്രാഫറായിരുന്ന അച്ഛന്റെ കൈവശമുണ്ടായിരുന്ന സില്‍വര്‍ നൈട്രേറ്റ് കലക്കി കുടിക്കുകയായിരുന്നു. രാത്രി മുഴുവന്‍ ഛര്‍ദ്ദിച്ചു, മുഖമാകെ ചീര്‍ത്തു. അന്ന് മരിക്കാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമായിരുന്നു. നാടോടിയായി അലഞ്ഞുനടന്ന അച്ഛന്റെ ഉത്തരവാദിത്തമില്ലായ്മയും, വീട്ടിലെ ദാരിദ്ര്യവും മക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളും എല്ലാം ചേര്‍ന്ന് അമ്മയെ വല്ലാത്തൊരവസ്ഥയിലായിരുന്നു ആ അമ്മ. സാഹചര്യങ്ങളായിരുന്നു അമ്മയെ അങ്ങനത്തെ മാനസികാവസ്ഥയില്‍ എത്തിച്ചത്്.
അച്ഛന്
തൊടുപുഴയില്‍ താമസിക്കുമ്ബോള്‍ ഒരു രാഷ്ട്രീയകൊലക്കേസുമായി ബന്ധപ്പെട്ട് അച്ഛന് ഒളിവില്‍ പോയത് അമ്മ ഗര്‍ഭിണിയായിരുന്ന കാലത്താണ്. രാവും പകലും പൊലീസ് വീട്ടില്‍ കയറി നിരങ്ങി. അമ്മ പെറ്റ ഇരട്ടക്കുട്ടികളെ കാണാന്‍ അച്ഛനെത്തുമെന്നു കരുതി പൊലീസ് ചുറ്റും തമ്ബടിച്ചു. അതറിഞ്ഞതിനാല്‍ അഞ്ചാം നാള് കുട്ടികളിലൊന്ന് മരിച്ചപ്പോള്‍പോലും അച്ഛന് ആവഴി വന്നില്ല.
ഭരതന്റെ മരണം
ഭര്‍ത്താവ് ഭരതന്റെ മരണവും കെപിഎസി ലളിതയെ താളം തെറ്റിച്ചിരുന്നു. അകാലനിര്യാണത്തിനുശേഷവും ലളിത ഏറെ കഷ്ടപ്പെട്ടിരുന്നു. സിനിമകളില്‍ തമാശ പറഞ്ഞും കുശുമ്ബു കാട്ടിയും കുസൃതി കാട്ടിയും പ്രേക്ഷകരെ ചിരിപ്പിച്ച ലളിതയ്ക്ക് പക്ഷേ, ആരെയും കരയിപ്പിക്കാന്‍ ഇഷ്ടമല്ലാത്തതിനാല്‍ സ്വന്തം കണ്ണുനീര് മറച്ചു പിടിച്ചു. ഭരതന് പോയപ്പോള്‍ ഒരു കോടിയോളം രൂപയായിരുന്നു കടമെന്ന് ലളിത പില്ക്കാലത്ത് പറഞ്ഞിട്ടുണ്ട്.
സിനിമ
അവസാനനിമിഷം വരെ അഭിനയത്തില്‍ സജീവമായിരുന്ന കെപിഎസി ലളിത. ഭീഷ്മ പര്‍വം, ഒരുത്തീ ആണ് ഇനി പുറത്ത് വരാനുള്ള താരത്തിന്റെ ചിത്രങ്ങള്‍. പ്രഖ്യാപിച്ച നിരവധി ചിത്രങ്ങളില്‍ കെപിഎസി ലളിതയും ഉണ്ടായിരുന്നു. ഹോമിലെ നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലും സജീവമായിരുന്നു താരം. മലയാളത്തിലും തമിഴിലുമായി ഇതുവരെ 550-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
മടങ്ങി വരവ്
1998ല്‍ ഭരതന് മരിച്ചതിനു ശേഷം ചെന്നൈയില്‍ നിന്ന് മടങ്ങിയെത്തിയ ലളിത തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ ഭരതന്റെ ജന്മനാടായ എങ്കക്കാട് വീട് നിര്‍മിച്ച് സ്ഥിരതാമസമാക്കുകയായിരുന്നു. പിന്നീട് ചലച്ചിത്ര അഭിനേത്രിയെന്ന നിലയില്‍ വടക്കാഞ്ചേരിയുടെ നിറസാന്നിധ്യമായി ലളിത മാറി.സത്യന് അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ ആണ് അവര്‍ വീണ്ടും ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്.കോമഡി വേഷങ്ങളെ അവതരിപ്പിക്കാനുള്ള കഴിവാണ് കെ.പി.എ.സി ലളിതയെ ജനപ്രിയ നടിയാക്കി മാറ്റിയത്.