അന്ന് ഭരതനും മലയാളത്തിലെ പ്രമുഖ നടിയുമായുള്ള പ്രണയത്തിന് കൂട്ടു നിന്നു; അതേ ലളിത പിന്നീട് ഭരതന്റെ ജീവിതസഖിയായത് ഇങ്ങനെ
കെപിഎസി ലളിതയുടെയും ഭരതന്റെയും പ്രണയവിവാഹമാണെന്ന് പലരും പറയുമ്പോഴും അതൊരിക്കലും അങ്ങനെയൊരു വിവാഹമായിരുന്നില്ലെന്ന് ലളിത തുറന്നു പറഞ്ഞിട്ടുണ്ട്.ഭരതന് മറ്റൊരു നടിയുമായിട്ടുണ്ടായ പ്രണയത്തിന് ഹംസമായി നിന്നയാളാണ് താനെന്നും പിന്നീട് ഒരു സമയത്ത് പരസ്പരം വിവാഹം കഴിക്കാൻ തീരുമാനമെടുക്കുകയായിരുന്നുവെന്നും അവർ കേരളകൗമുദി ഫ്ലാഷ് മൂവീസിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.’ഞങ്ങൾ തമ്മിൽ പ്രണയമായിരുന്നുവെന്നൊക്കെ ആളുകൾ വെറുതേ പറയുന്നതാണ്. അന്ന് അദ്ദേഹത്തിന് മലയാളത്തിലെ ഒരു പ്രമുഖ നടിയുമായി പ്രണയമുണ്ടായിരുന്നു. ചെന്നൈയിൽ ഞാൻ താമസിക്കുന്ന വീട്ടിൽ അവരെ ഫോൺ ചെയ്യാൻ വേണ്ടി ഭരതേട്ടൻ വരുമായിരുന്നു.അന്ന് ആ ഏരിയായിൽ ഞാൻ താമസിക്കുന്ന വീട്ടിൽ മാത്രമേ ഫോൺ ഉണ്ടായിരുന്നുള്ളൂ. അവരുടെ പ്രണയത്തിന് ഹംസമായി നിന്നയാളാണ് ഞാൻ. പിന്നീട് എന്തോ കാരണത്താൽ അവർ തമ്മിൽ ഉടക്കി പിരിഞ്ഞു.അങ്ങനെ ആ പ്രണയം അവസാനിച്ചു. ഭരതേട്ടൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രം രതിനിർവേദത്തിന്റെ സെറ്റിൽ ചെന്നപ്പോൾ ഞാനൊരു വാർത്ത കേട്ടു. ഞാനും ഭരതേട്ടനുമായി അടുപ്പമാണെന്നും ട്രെയിനിൽ ഒരു കൂപ്പയിൽ യാത്ര ചെയ്തെന്നും ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ഞങ്ങളെ കണ്ടെന്നുമൊക്കെ സെറ്റിൽ വച്ച് പലരും പറഞ്ഞു.സത്യത്തിൽ അങ്ങനെ ഒരു സംഭവം നടന്നിട്ടേയില്ല. എല്ലാവരും ചേർന്ന് ഇല്ലാത്ത പ്രണയത്തെ കുറിച്ച് കഥയുണ്ടാക്കിയപ്പോൾ ഭരതേട്ടൻ തന്നെയാണ് അങ്ങനെയെങ്കിൽ നമുക്ക് വിവാഹം കഴിക്കാമെന്ന് പറഞ്ഞത്. ”