സിദ്ധാർത്ഥിനെ ആശ്വസിപ്പിച്ച് ദിലീപ്; ലളിത ചേച്ചിയെ അവസാനമായി ഒരുനോക്ക് കാണാൻ കാവ്യയും എത്തി
ലളിത ചേച്ചിയെ അവസാനമായി ഒരുനോക്ക് കാണാൻ ദിലീപും കാവ്യയുമെത്തി. തൃപ്പൂണിത്തുറയിലെ വസതിയിലാണ് താരദമ്പതികൾ എത്തിയത്. കെ പി എ സി ലളിതയുടെ മകൻ സിദ്ധാർത്ഥിനെ ദിലീപ് ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.
ദിലീപിനും കാവ്യയ്ക്കുമൊപ്പം നിരവധി സിനിമകളിൽ കെ പി എ സി ലളിത അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറത്തും താരദമ്പതികളുമായി അടുത്തബന്ധം കാത്തുസൂക്ഷിച്ചിരുന്നു. തനിക്ക് എന്ത് അത്യാവശ്യം വന്നാലും സഹായിക്കാൻ ഓടിയെത്തുന്നയാളാണ് ദിലീപെന്ന് നിരവധി തവണ കെ പി എ സി ലളിത പറഞ്ഞിട്ടുണ്ട്.മൃതദേഹം ഇപ്പോൾ തൃപ്പൂണിത്തുറയിലെ ലായം ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. അൽപസമയം മുൻപ് മെഗസ്റ്റാർ മമ്മൂട്ടി, ജയസൂര്യ, എം ജി ശ്രീകുമാർ തുടങ്ങിയവർ കെ പി എ സി ലളിതയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. പതിനൊന്നരയോടെ മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോകും.