ചിമ്മിനി ഹനീഫയെ വെടി വെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ മുങ്ങിയ പ്രതി ആട് സമീറിന്റെ,ഭാര്യയെ പ്രതിയാക്കി ബേക്കൽ പോലീസ്
ബേക്കൽ : നിരവധി കേസുകളിൽ പ്രതിയായ ചിമ്മിനി ഹനീഫയെ വെടി വെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ മുങ്ങിയ പ്രതി ആട് സമീറിന്റെ ഭാര്യയെക്കൂടി (29, )ബേക്കൽ പോലീസ് പ്രതി ചേർത്തു. പോലീസിന് പിടികൊടുക്കാതെ കോഴിക്കോട് ജില്ലയിൽ ഏതോ രഹസ്യ കേന്ദ്രത്തിൽ ഒളിവിൽ കഴിയുന്ന സമീറിന്റെ ഭാര്യ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനിയാണ്.
ആദ്യ ഭർത്താവിൽ ഇൗ യുവതിക്ക് മൂന്ന് കുട്ടികളുണ്ടെങ്കിലും, മക്കളെ യുവതിയുടെ മാതാവിനൊപ്പം ഏൽപ്പിച്ച ശേഷമാണ് കാമുകനായ സമീറിനൊപ്പം ഇപ്പോൾ ഒളിച്ചു പാർക്കുന്നത്. കേസ്സിൽ ഒന്നാം പ്രതിയാണ് വെസ്റ്റ് എളേരി മൗക്കോട് സ്വദേശിയായ ആട് സമീർ. ഇൗ കേസ്സിൽ മറ്റൊരു പ്രതിയായ തമീം കാസർകോട്ടെ പട്ട്ള സ്വദേശിയാണ്. ഒന്നാം പ്രതി ആട് സമീറിന് ബേക്കലിലും, മേൽപ്പറമ്പ പോലീസിലും കേസ്സുകളുണ്ടെങ്കിലും, ഇതുവരെ പോലീസിന് പിടികൊടുത്തിട്ടില്ല.
സംഭവ ദിവസം വൈകീട്ട് ബേക്കൽ പാലക്കുന്ന് ടൗണിൽ കൂട്ടുകാരനൊപ്പം കാറിനകത്തിരിക്കുകയായിരുന്ന ഫനീഫയെ പടക്കമെറിഞ്ഞ ശേഷം വെടിവെക്കാൻ ഒന്നാം പ്രതി സമീറിനൊപ്പമുണ്ടായിരുന്നത് പട്ട്ള തമീമാണ്. പ്രതികൾക്ക് സഞ്ചരിക്കാൻ കാർ കൊടുത്തയാൾ േകസ്സിൽ മൂന്നാം പ്രതിയാണ്. അതെ സമയം മണല്‍ കടത്തുന്ന വിവരം പോലീസിനെ അറിയിച്ചു എന്നതിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി അഞ്ച് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ വാരാപ്പുഴ പെണ്‍വാണിഭ കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയാണ് കോട്ടിക്കുളത്തെ ചിമ്മിണി ഹനീഫയെ