വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിനിരയാക്കി
നീലേശ്വരം: പ്രായപൂർത്തിയാകാത്ത ആൺ കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിനിരയാക്കിയ യുവാവിനെതിരെ നീലേശ്വരം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ബന്ധുക്കളായ ആൺകുട്ടികളെയാണ് യുവാവ് ഗുരുതരമായ ലൈംഗീകാതിക്രമത്തിനിരയാക്കിയത്. 2021 ഡിസംബർ 1 മുതൽ 31 വരെയുള്ള കാലയളവിലും 2022 ഫെബ്രുവരി 18 നുമാണ് കേസിനാസ്പദമായ സംഭവം നടന്നത്. നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ തീരദേശത്താണ് ലൈംഗീക കുറ്റകൃത്യമുണ്ടായത്.