‘ചക്കപ്പഴ’ത്തിലെ സുമേഷിന്റെ വിവാഹം ഈ മാസം 28ന്; റാഫിയുടെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ കാണാം
സീരിയൽ താരം റാഫി വിവാഹിതനാകുന്നു. ഈ മാസം 28നാണ് വിവാഹം. ടിക്ടോക് വീഡിയോകളിലൂടെ ശ്രദ്ധേയയായ മഹീനയാണ് വധു. ജൂലൈ നാലിനായിരുന്നു ഇവരുടെ വിവാഹനിശ്ചയം.ടിക്ടോക്കിലൂടെ ശ്രദ്ധനേടിയ റാഫി ചക്കപ്പഴം എന്ന പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയത്. കൊല്ലം കൊട്ടാരക്കര സ്വദേശിയായ റാഫി വെബ്സീരീസുകളിലും സജീവമായിരുന്നു. മഹീനയാണ് സേവ് ദി ഡേറ്റിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.