തൃശൂര്‍: തൃശൂര്‍ കേരളവര്‍മ കോളജില്‍ എബിവിപി പ്രവര്‍ത്തകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിച്ചു. ഇന്നു രാവിലെയാണ് സംഭവം. അക്ഷയ്, ആരോമല്‍, രാഹുല്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. മൂവരേയും തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . അധ്യാപകരുടെ മുമ്പിലിട്ടും കോളേജ് വരാന്തയില്‍ വെച്ചും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
എബിവിപി സെമിനാറിനെ എസ്എഫ്ഐ എതിര്‍ത്തിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ പിന്നീട് കോളേജ് കവാടത്തിന് മുന്നില്‍ ഉപരോധസമരം നടത്തി. തുടര്‍ന്ന്, സെമിനാര്‍ രണ്ട് ദിവസത്തിന് ശേഷം നടത്താന്‍ തീരുമാനം ആകുകയും ചെയ്തു. ഇതിന് ശേഷം ഇന്ന് കോളേജ് വീണ്ടും സംഘര്‍ഷഭരിതമാകുകയായിരുന്നു.