അസുഖ ബാധിതനായ പിതാവിന് മക്കൾ ചെലവിന് നൽകിയില്ല ; പണം നൽകിയില്ലെങ്കിൽ മക്കളുടെ സ്വത്ത് വകക ൾ ജപ്തി ചെയ്യാനും ഹർജി നൽകാം .കുടുംബ കോടതി ഉത്തരവ് പലർക്കുമുള്ള പാഠം .
ഉപ്പള: അസുഖ ബാധിതനും വയോജകനുമായ പിതാവിന് മക്കൾ ചെലവിന് നൽകിയില്ല.14000/- രൂപ പ്രതിമാസം നൽകാൻ കുടുംബ കോടതി വിധിച്ചു. ഉപ്പള കസായി ഗല്ലിയിൽ താമസിക്കുന്ന ഷെയ്ഖ് അഷ്റഫ് ഹുസൈൻ ആണ് മക്കളായ ഷെയ്ഖ് അമീൻ ഹുസൈൻ,ഹഫ്സ ബാനു എന്നിവർക്കെതിരെ കാസർകോട് കുടുംബ കോടതിയിൽ പരാതി സമർപ്പിച്ചത് . 2 മക്കളും കൂടി പ്രതിമാസം 14000 രൂപയും 2019 നവംബർ മാസം മുതൽ 2020 നവംബർ വരെ 24 മാസത്തെ തുക 336000 രൂപ 3 മാസത്തിനകം കോടതിയിൽ കെട്ടിവെക്കാനും ഉത്തരവായിട്ടുണ്ട്. കോടതി ചെലവായ 3000 രൂപയും അനുവദിച്ചിട്ടുണ്ട് പ്രസ്തുത വിധി പ്രകാരം പണം നൽകിയില്ലെങ്കിൽ മക്കളുടെ സ്വത്ത് വകകൾ ജപ്തി ചെയ്യാനും കുടുംബ കോടതി ജഡ്ജി ടി കെ രമേശ് കുമാർ പുറപ്പെടുവിച്ച വിധിയിൽ പ്രസ്താവിക്കുന്നു.പിതാവായ ഹർജിക്കാരന് വേണ്ടി പി എ എഫ് (PAF ) അസ്സോസിയേറ്റ് അഭിഭാഷകർ അഡ്വ:പി എ ഫൈസൽ,അഡ്വ: ഫാത്തിമത്ത് സുഹറപി എ ,അഡ്വ : ജാബിർ അലി എന്നിവർ ഹാജരായി