ജാതികൊണ്ടും മതം കൊണ്ടും വേറെ ആണെന്ന ചിന്ത നിനക്കു തോന്നിയോ; അരികിലെത്തിയ മുസ്ലീം സ്ത്രീയുടെ കണ്ണുനീർ തുടച്ച് മുത്തപ്പൻ; വീഡിയോ വൈറൽ
ജാതിയും മതവും വേലി തീർക്കുന്ന ഈ കാലത്ത് കണ്ണും മനസും നിറയ്ക്കുന്ന ഒരു കാഴ്ച ശ്രദ്ധേയമാവുകയാണ്. വടക്കൻ കേരളത്തിൽ നിന്നുള്ള ഈ വീഡിയോ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഇതിനോടകം പങ്കുവച്ചിരിക്കുന്നത്. തന്റെ അടുക്കലേക്ക് കണ്ണീരോടെയെത്തുന്ന മുസ്ലീം യുവതിയെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുകയാണ് മുത്തപ്പൻ തെയ്യം.’പള്ളിയും പള്ളിയറയും മടപ്പുരയും വേറിട്ടല്ല നിൽക്കുന്നത്. ജാതികൊണ്ടും മതം കൊണ്ടും ഞാൻ വേറെ ആണെന്ന ചിന്ത നിനക്കു തോന്നിയോ..എങ്കിൽ അത് വേണ്ട.” മുത്തപ്പൻ പറയുന്നു. സകല ദുരിതങ്ങളും പ്രയാസങ്ങളും മുത്തപ്പൻ മാറ്റി തരുമെന്നും ഇത് മുത്തപ്പന്റെ വാക്കുകളാണെന്നും പറഞ്ഞാണ് ആ യുവതിയുടെ കണ്ണുനീർ തുടയ്ക്കുന്നത്.