കോട്ടയത്ത് കാർ ലോറിയിലിടിച്ച് രണ്ട് മരണം
കോട്ടയം: കാർ ലോറിയിലിടിച്ച് രണ്ട് പേർ മരിച്ചു. പന്തളം സ്വദേശികളായ ശ്രീജിത്ത്(33), മനോജ് (33) എന്നിവരാണ് മരിച്ചത്. കുറവിലങ്ങാട് മോനിപ്പള്ളിയിലായിരുന്നു അപകടം. ബന്ധുവിനെ വിമാനത്താവളത്തിലാക്കി മടങ്ങുകയായിരുന്നു ഇവർ.