വരാപ്പുഴ പീഡനക്കേസിലെ പ്രതിയെ അടിച്ചു കൊന്ന് കിണറ്റിൽ തള്ളി; കൊലപാതകം ഒളിവിൽ കഴിയുന്നതിനിടെ
മുംബയ്: വരാപ്പുഴ പീഡനക്കേസിലെ പ്രതിയെ അടിച്ചുകൊന്ന് കിണറ്റിൽ തളളി. മഹാരാഷ്ട്രയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതി വിനോദ് കുമാർ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച റായ്ഗഡിലെ കാശിദ് എന്ന ഗ്രാമത്തിലെ കിണറ്റിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ രണ്ടുപേരെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല.പ്രദേശത്തെ ഒരു റിസോർട്ടിൽ ജോലി ചെയ്തു വരികയായിരുന്നു മരിച്ച വിനോദ്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിൽ തന്നെയാണ് മൃതദേഹം സംസ്കരിച്ചത്.