ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 25,920 കൊവിഡ് കേസുകൾ; രോഗമുക്തി നിരക്ക് 98 ശതമാനം പിന്നിട്ടു
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,920 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,27,80,235 ആയി ഉയർന്നു. രോഗമുക്തി നിരക്ക് 98 ശതമാനം പിന്നിട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.രാജ്യത്ത് ഇന്നലെ 492 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. ഇതോടെ ആകെ മരണം 5,10,905 ആയി ഉയർന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 66,254 പേർ രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 4,19,77,238 ആയി.
കേരളത്തിൽ ഇന്നലെ 7780 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 85,875 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം 21,131 പേർ രോഗമുക്തി നേടി. 18 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 63,529 ആയി ഉയർന്നു.