നടി അഞ്ജലി നായർ വിവാഹിതയായി; വരൻ സഹസംവിധായകൻ
നടി അഞ്ജലി നായർ വിവാഹിതയായി. സഹസംവിധായകൻ അജിത്ത് രാജുവാണ് വരൻ. അജിത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ഇന്നലെയാണ് വിവാഹ വാർത്ത പുറത്തു വന്നത്. ഇരുവർക്കും സിനിമാതാരങ്ങളുൾപ്പെടെ നിരവധി പേർ ആശംസകൾ നേർന്നിട്ടുണ്ട്.ആവണിയാണ് അഞ്ജലിയുടെ മകൾ. ബെൻ, പുലിമുരുകൻ, ദൃശ്യം 2 എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. ബെന്നിലെ അഭിനയത്തിന് താരത്തിന് മികച്ച നടിക്കുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.