കാസർകോട്:കാസർകോട് നഗര സഭയിലെ രണ്ട് വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ മുസ്ലിംലീഗിന് തിരിച്ചടി.ലീഗ് കുത്തകയാക്കി വെച്ചിരുന്ന ഹൊന്നമൂല വാർഡ് സി.പി.എം പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥി കംപ്യൂട്ടർ മൊയ്തീൻ വിജയിച്ചു.ഭൂരിപക്ഷം 141 .മൊയ്തീൻ 492 വോട്ടുകളും എതിരാളി മുസ്ലിംലീഗിലെ മുനീറിന് 351 വോട്ടുകളും ലഭിച്ചു.മുസ്ലിം ലീഗ് നേതാവും ക്രിക്കറ്റ് അസോസിയേഷൻ ഖജാന്‍ജിയുമായ കെ.എം.അബ്ദുർറഹ്മാൻ രാജിവെച്ച ഒഴിവിലാണ് വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്.ഉപതിരഞ്ഞെടുപ്പ് നടന്ന സംവരണ തെരുവത്ത് വാർഡിൽ യു .ഡി.എഫിലെ റീത്ത വിജയിച്ചു.റീത്തക്ക് 321 വോട്ടുകളും ബിന്ദുവിന് 146 വോട്ടുകളും ലഭിച്ചു.