പശുക്കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത യുവാക്കൾ പിടിയിൽ, വീഡിയോ പുറത്ത്; ആസ്വദിക്കാൻ വേണ്ടി ചെയ്തതെന്ന് പ്രതികൾ
ജയ്പൂർ: പശുക്കിടാവിനെ ക്രൂരമായി ബലാത്സംഗം ചെയ്ത നാല് പേർ പിടിയിൽ. രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ചോപങ്കിയിലെ മലയോര പ്രദേശത്താണ് സംഭവം. ക്രൂരകൃത്യത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.സംഭവം നടക്കുമ്പോൾ നാല് പ്രതികളും സ്ഥലത്തുണ്ട്. റോഡിൽ കിടക്കുന്ന പശുക്കുട്ടിയെ പ്രതികളിൽ ഒരാൾ ബലാത്സംഗം ചെയ്യുന്നതും മറ്റൊരു പ്രതി അതിനെ പിടിച്ചുവയ്ക്കുന്നതുമാണ് വീഡിയോയിലുള്ളത്. മൂന്നാമത്തെയാൾ വീഡിയോ ചിത്രീകരിച്ചു. ഫത്തേ മുഹമ്മദ് എന്നയാളാണ് പരാതി നൽകിയത്.കേസിൽ സുബൈർ, താലിം, വാരിസ്, ചുന എന്നീ യുവാക്കളാണ് അറസ്റ്റിലായത്. പ്രതികളിൽ എല്ലാവരും 20-22 വയസിനിടയിലുള്ളവരാണ്. പശുക്കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ‘ആസ്വദിക്കാൻ വേണ്ടിയാണ് ചെയ്തതെന്നാണ് പ്രതികൾ പറയുന്നത്. പ്രതികളിൽ ഒരാൾ അതിനെ പീഡിപ്പിച്ചു. മറ്റൊരാൾ പശുക്കുട്ടിയെ പിടിച്ചു. ഒരു പ്രതി ഈ പ്രവൃത്തി ചിത്രീകരിച്ചു, മറ്റൊരു പ്രതി സംഭവം നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്നു.’- അൽവാർ പൊലീസ് സൂപ്രണ്ട് ശന്തനു കെ സിംഗ് പറഞ്ഞു.സംഭവം പുറത്തുവന്നതിന് പിന്നാലെ ജില്ലയിൽ വ്യാപക പ്രതിഷേധമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് ആളുകൾ മാർച്ച് നടത്തുകയും പ്രതികൾക്ക് കനത്ത ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് നിവേദനം കൈമാറുകയും ചെയ്തു.