കോഴിക്കോട് : പൗരത്വഭേതഗതി ബില്ലിനെതിരേയുള്ള പ്രതിഷേധങ്ങള്‍ ശക്തമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി സംവിധായകനും നടനുമായ ജോയ് മാത്യു. ഒരു ജനവിഭാഗത്തെ അന്യവല്‍ക്കരിക്കുന്ന പൗരത്വ ബില്ലിനെ എതിര്‍ത്താല്‍ കേരളത്തില്‍ കയ്യടി കിട്ടുമ്പോള്‍ യു.എ.പി.എ ചുമത്തി ജയിലിലടയ്ക്കുന്നതിനെ ചോദ്യം ചെയ്താല്‍ കൈവിലങ്ങ് ഉറപ്പാണെന്ന് ജോയ് മാത്യു ഫെയ്സ്ബുക്കില്‍ കുറിച്ചു.
ശരിയാണ്, മത വിശ്വാസത്തിന്റെ പേരില്‍ ഒരു ജനവിഭാഗത്തെ അന്യവല്‍ക്കരിക്കുന്ന പൗരത്വ ബില്ലിനെ എതിര്‍ത്താല്‍ കേരളത്തില്‍ നിന്നും കയ്യടികിട്ടും. പോലീസ് സംരക്ഷണവും ഉറപ്പ്. എന്നാല്‍ ചിന്തിക്കുന്ന, പുസ്തകം വായിക്കുന്ന കേരളത്തിലെ ചെറുപ്പക്കാരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു ജയിലടക്കുന്ന ദുരധികാര രൂപങ്ങള്‍ക്കെതിരെ ചെറുവിരല്‍ അനക്കിയാല്‍ ഇവിടെ കള്ളക്കേസും കൈവിലങ്ങും ഉറപ്പ്. രണ്ടും ഒരു നാണയത്തിന്റെ രണ്ടുവശങ്ങള്‍. ഇതില്‍ ആരുടെ കൂടെയായിരിക്കണം നമ്മള്.