മരുമകൾ എത്തിയ ശേഷം സാധനങ്ങൾ ഒന്നൊന്നായി കാണാതായി, അനാഥയെന്ന് കരുതി മകൻ കൂട്ടിക്കൊണ്ട് വന്ന യുവതിയെ കുറിച്ച് ശരിക്കുമറിഞ്ഞപ്പോൾ വീട്ടുകാർ ഞെട്ടി
കണ്ണൂർ: ആൾമാറാട്ടം നടത്തി ഫോട്ടോഗ്രാഫറെ വിവാഹം ചെയ്ത എറണാകുളം സ്വദേശിനി ഭർതൃമാതാവിന്റെ സ്വർണവുമായി മുങ്ങിയതിന് പിടിയിലായി. എറണാകുളം അയ്യമ്പിള്ള കുഴിപ്പിള്ളിയിലെ വെന്മലശ്ശേരി സനിത പ്രദീപിനെ (38)യാണ് ടൗൺ സി.ഐ.ശ്രീജിത് കൊടേരി അറസ്റ്റ് ചെയ്തത് .ഭർതൃമാതാവായ മേലെചൊവ്വയിലെ എടക്കണമ്പേത്ത് വസന്ത(65)യുടെ പരാതിയിലാണ് അറസ്റ്റ്.വസന്തയുടെ മകനായ വിവേകിനെ ആറുമാസംമുൻപ് ബസ് യാത്രയ്ക്കിടെയിൽ പരിചയപ്പെട്ട സനിത തന്റെ പേര് അലൈഖയെന്നാണെന്നും മാതാപിതാക്കൾ മരിച്ചതിനാൽ അനാഥയാണെന്നുമാണ് പറഞ്ഞിരുന്നത്. പരിചയം വളർന്ന് ഇവർ പ്രണയത്തിലായ ഇരുവരും ക്ഷേത്രത്തിൽ വെച്ച് മാലയിട്ട് വിവാഹിതരാകുകയായിരുന്നു.മരുമകൾ എത്തിയ ശേഷം വീട്ടിൽ നിന്നും പണം ഇടയ്ക്കിടെ പണം കാണാതാവാറുണ്ടെന്നാണ് വസന്ത പരാതിപറഞ്ഞിരുന്നു. കഴിഞ്ഞ പത്താം തീയതി തന്റെ മുറിയുടെ അലമാര തുറക്കാൻ പറ്റാതായപ്പോൾ അലൈഖയോട് വിവരം പറഞ്ഞു. അൽപം എണ്ണയാക്കിയാൽ രണ്ടു ദിവസം കഴിഞ്ഞ് തുറക്കാൻ കഴിയുമെന്നായിരുന്നു മരുമകളുടെ മറുപടി. സംശയം തോന്നി അടുത്ത വീട്ടിലുള്ളവരുടെ സഹായത്തോടെ അലമാര തുറന്നപ്പോൾ അതിൽ സൂക്ഷിച്ചു വെച്ചിരുന്ന നാലര പവന്റെ മലക്കും മോതിരത്തിനും നിറവ്യത്യാസം തോന്നി. തുടർന്ന് ആഭരണം നഷ്ടപ്പെട്ട കാര്യത്തിൽ അലൈഖയെ സംശയമുണ്ടെന്നും കാണിച്ച് വസന്ത പൊലീസിൽ പരാതി നൽകി.അന്വേഷണത്തിൽ അലമാരയിൽ സൂക്ഷിച്ച ആഭരണം യുവതി മുത്തൂറ്റ് ബാങ്കിൽ പണയം വച്ചതായും എടുത്ത ആഭരണത്തിന് പകരം മുക്കുപണ്ടം അലമാരയിൽ വച്ചതായും മനസ്സിലായി. മാത്രമല്ല വിവേകിനെ വിവാഹം ചെയ്യുന്നതിനു മുൻപേ വിവാഹിതയായിരുന്ന യുവതി ഈ ബന്ധം വേർപെടുത്തിയിട്ടില്ലെന്നും പൊലീസ് കണ്ടെത്തി. ഇതിനെ തുടർന്നാണ് മോഷണകുറ്റത്തിന് കണ്ണൂർ ടൗൺ സി.ഐ ശ്രീജിത്ത് കോടേരി സനിതയെ അറസ്റ്റു ചെയ്തത്.