ബറോസിന്റെ സെറ്റിൽ മരക്കാർ താരം ജയ് ജെ ജക്രീതിന്റെ കൂട്ടയടി
മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ ചിന്നാലിയായി വന്ന് മികച്ച പ്രകടനം കാഴ്ചവച്ച നടനാണ് ജയ് ജെ ജക്രീത്. മരക്കാറിൽ പ്രണയവും ആക്ഷനുമെല്ലാം വളരെ സ്വാഭാവികമായി തന്നെ അവതരിപ്പിച്ചു. ഇപ്പോഴിതാ ബറോസ് സെറ്റിൽ നിന്നുള്ള ജക്രീതിന്റെ ആക്ഷൻ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. സംവിധായകനും ഛായാഗ്രാഹകനുമായ അനീഷ് ഉപാസനയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായിരുന്ന മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ ബറോസ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ബറോസ് എന്ന ടൈറ്റിൽ കഥാപാത്രം ഒരു ഭൂതമാണ്. ഈ കഥാപാത്രമായാണ് മോഹൻലാൽ സ്ക്രീനിൽ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.