പിറന്നാൾ ആഘോഷത്തിനിടെ സാമ്പാർ പാത്രത്തിൽ വീണു; ഗുരുതരമായി പൊള്ളലേറ്റ രണ്ടുവയസുകാരി മരിച്ചു
വിജയവാഡ: പിറന്നാൾ ആഘോഷത്തിനിടെ ചൂട് സാമ്പാർ പാത്രത്തിൽ വീണ രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം. വിസന്നപേട്ട്, കലഗര ഗ്രാമത്തിൽ ശിവയുടെയും ഭാനുമതിയുടെയും മകൾ തേജസ്വിനിയാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.പൊള്ളലേറ്റ തേജസ്വിനി വിജയവാഡയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. കസേരയിൽ കയറി കളിച്ചുകൊണ്ടിരിക്കെയായിരുന്നു അബദ്ധത്തിൽ കാലു തെന്നി തൊട്ടടുത്തുള്ള സാമ്പാർ പാത്രത്തിലേക്ക് കുട്ടി വീണത്.ഗുരുതരമായി പൊള്ളലേറ്റ തേജസ്വിനിയെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാരുടെ നിർദേശ പ്രകാരം വിജയവാഡയിലുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അസ്വാഭാവിക മരണത്തിന് വിസന്നപേട്ട് പൊലീസ് കേസെടുത്തു.