മഞ്ചേശ്വരം: കാസർകൊട് ജില്ലയിലെ മഞ്ചേശ്വരത്ത് പ്രവർത്തിക്കുന്ന ഗോവിന്ദപൈ കോളേജിലെ ബി കോം വിദ്യാർത്ഥിനിക്കുനേരെ പരിസരത്തെ കോളനിവാസികൾ നിന്നും കല്ലേറ്. ഇന്നു വൈകുന്നേരം കോളേജ് വിട്ടിറങ്ങിയ വിദ്യാർത്ഥിനി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് കല്ലേറുണ്ടായത്.ഗുരുതരമായി പരിക്കേറ്റ നീലേശ്വരം സ്വദേശിനിയും കോളേജിലെ ബികോം വിദ്യാർത്ഥിനിയുമായ അശ്വതിയെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ യൂണിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .
നേരത്തെ അശ്വതി അടക്കമുള്ള വിദ്യാർത്ഥിനികൾ ഇതര സമുദായ വിദ്യാർത്ഥികളുമായി ഇടപഴകുന്നത് കോളനിവാസികൾ ചോദ്യം ചെയ്തതായി പറയപ്പെടുന്നു. അശ്വതിയുടെ കുടുംബത്തിനും ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുനൽകിരുന്നതായും വിദ്യാർത്ഥികൾ പറയുന്നു .
എന്നാൽ ഞങ്ങളുടെ പ്രദേശത്ത് ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ഒന്നുമില്ലെന്നും ഇവിടെ എല്ലാവരും പരസ്പരം ഇടപഴകി ആണ് ജീവിക്കുന്നതെന്നും വിദ്യാർത്ഥിനിക്ക് അവരുടേതായ സ്വാതന്ത്ര്യം ഉണ്ടെന്നും രക്ഷിതാക്കൾ കോളനിവാസികളെ അറിയിച്ചതായും ഇവർ പറയുന്നു .
എന്നാൽ ഇന്ന് നിസാർ എന്ന വിദ്യാർത്ഥിയോടൊപ്പം നീലേശ്വരത്തേക്ക് ട്രെയിൻ കയറാൻ എത്തിയ അശ്വതിയെ റെയിൽവേ സ്റ്റേഷനിൽ കണ്ട കോളനിനിവാസികൾ റെയിൽവേ ട്രാക്കിൽ പാകിയിരുന്ന കരിങ്കൽ എടുത്ത് എറിയുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ അശ്വതിയെ ആ വഴിയിൽ കടന്നുവന്ന അസ്ലം കുഞ്ചത്തൂരിന്റെ ആംബുലൻസിലാണ് ആശുപത്രിയിലെത്തിച്ചത് . വിദ്യാർത്ഥിനിയെ എംആർഐ സ്കാനിങ് വിധേയമാക്കിയത്തയും കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും അസ്ലം കുഞ്ചത്തൂർ ബി എൻ സിയോട് പറഞ്ഞു