വിദ്യാർത്ഥികൾ സ്കൂളുകളിൽ നിർബന്ധമായി എത്തണമെന്നില്ല ; വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് 21-ാം തീയതി മുതല്‍ എല്ലാ കുട്ടികളും നിര്‍ബന്ധമായും സ്കൂളില്‍ എത്തണമെന്ന് സര്‍ക്കാര്‍ തിട്ടൂരം ഇറക്കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. എല്ലാ കുട്ടികളും സ്കൂളില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.
21 മുതല്‍ സ്കൂളൂകല് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. ഇന്ന് സ്കൂളുകള്‍ തുറന്നപ്പോള്‍ നല്ല രീതിയിലുള്ള പങ്കാളിത്തമുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. സമയബന്ധിതമായി ക്ലാസുകള്‍ പൂര്‍ത്തിയാക്കി കൃത്യസമയത്ത് തന്നെ പരീക്ഷ നടത്തും.
ആദ്യ ദിവസങ്ങളില്‍ കുട്ടികളുടെ കുറവുണ്ടായേക്കാം. രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ കുട്ടികളും സ്കൂളിലെത്തുന്ന സാഹചര്യമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ചില അധ്യാപക സംഘടനകളുടെ അനാവശ്യമായ പ്രസ്താവനകള്‍ക്ക് മറുപടി പറയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.