മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെ തുടർന്ന് എലിവിഷവും ഗുളികകയും കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ച കൗമാരക്കാരന് ഗുരുതരാവസ്ഥയിലായത്തോടെ മംഗളൂരിൽ നിന്നും അമൃത ആശുപത്രിയിലേക്ക് മാറ്റാൻ നൽകിയ സമയം 6 മണിക്കൂർ .5 മണിക്കൂർ കൊണ്ട് ലക്ഷ്യം കണ്ടത് യൂത്ത് വോയിസ് പടിഞ്ഞാറിന്റെ ആംബുലൻസ് ഡ്രൈവർ സിറാജിന്റെ മനോധൈര്യം .
കാസർകോട് : മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെ തുടർന്ന് കൗ മാരക്കാരന് ആത്മഹത്യയ്ക്ക് ശ്രമിച്ചു.എലിവിഷവും ഗുളികകയും കഴിച്ചതായാണ് വിവരം. ഗുരുതരാവസ്ഥയിലായ കൂട്ടി മംഗളൂറു ഹെഗ്ലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാൽ സ്ഥിതി ഗുരുതരമായതോടെ എറണാകുളം അമൃത ആശുപത്രിയിലേക്ക് ഞായറാഴ്ച,മാ റ്റുകയായിരുന്നു. മംഗളൂരിൽ നിന്ന് ആറു മണിക്കൂർ കൊണ്ട് അമൃത ആശുപത്രിയിലേക്ക് എത്തിക്കണം എന്ന നിർദേശത്തെ തുടർന്ന് കുതിച്ച പാഞ്ഞ ആംബുലൻസിന് യൂത്ത് വോയിസ് പടിഞ്ഞാറ് (YVP) ചെയർമാൻ സിറാജാണ് വളയം പിടിച്ചത് . പല സ്ഥലങ്ങളിലും പോലീസിന്റെ പിന്തുണയോടെയാണ് ആംബുലൻസ് കടന്നു പോയത് .
കുട്ടിയുടെ കരളിന്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചത്തോടെ കരള്‍ മാറ്റിവെക്കല്‍ മാത്രമാണ് മുന്നിലുള്ള പോംവഴി. പിതാവ് തന്നെയാണ് കരള്‍ ദാനത്തിനായി മുന്നോട്ട് വന്നിട്ടുള്ളത്. ഇതിന്റെ പ്രാഥമിക പരിശോധനകള്‍ അമൃത ആശുപത്രിയിൽ നടന്നു വരുകയാണ് . തിങ്കളാഴ രാത്രിയോടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനാവുമെന്നണ് കുടുംബം പ്രതീക്ഷിക്കുന്നത് .
അതെ സമയം ആംബുലൻസിന് വളയം പിടിച്ച സിറാജിന്ന് അഭിന്ദന പ്രവാഹം തുടരുകയാണ് . ഞായറാഴ്ച ആയതു കൊണ്ടും ജനങ്ങളും പോലീസും സഹകരിച്ചതിനാലാണ് ഒരു മണിക്കൂർ മുൻപേ ലക്ഷ്യം കണ്ടതെന്നും അടിയന്തര ആവശ്യങ്ങൾക്ക് പോകുമ്പോൾ റോഡിലുള്ള പരമാവധി വാഹനങ്ങൾ സഹകരിക്കണെമെന്ന് സിറാജ് അഭ്യർത്ഥിച്ചു . ഒരു നിമിഷം പാളിയാൽ അതിവേഗതയിൽ വരുന്ന ആംബുലൻസിൽ യാത്ര ചെയ്യുന്നവർക്കും പുറത്തും വലിയ നഷ്ടങ്ങളാണ് ഉണ്ടാവുക എന്നുള്ളത് മനസിലാ ക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു .