ഹിജാബ് വിവാദം കർണാടകയിൽ വർഗീയ വിദ്വേഷം ആളിക്കത്തുമ്പോൾ ഹിന്ദു-മുസ്ലിം സൗഹൃദത്തെക്കുറിച്ചുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കുന്ന വിഡിയോ തരംഗമാകുന്നു .
ഉപ്പിനങ്ങാടി : കർണാടകയിലെ ഉഡുപ്പിയിൽ നിന്ന് ആരംഭിച്ച ഹിജാബ് വിവാദം സോഷ്യൽ മീഡിയയിലും അതിനപ്പുറവും വർഗീയ വിദ്വേഷം ആളിക്കത്തിക്കുമ്പോൾ, അതേ സംസ്ഥാനത്തെ മറ്റൊരു പട്ടണത്തിൽ നിന്നുള്ള ഒരു വീഡിയോ ഹിന്ദു-മുസ്ലിം സൗഹൃദത്തെക്കുറിച്ചുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതായിരുന്നു .
‘Undefeated_Faith’ എന്ന ട്വിറ്റെർ ഹാൻഡിൽ ഷെയർ ചെയ്ത വീഡിയോയിൽ, ഹൈദവ ആഘോഷത്തിൽ ഏർപ്പെട്ടിരുന്ന ഒരു കൂട്ടം ആളുകൾ, ഒരു മുസ്ലീം ശവസംസ്കാരം (ജനാസ യാത്ര ) കടന്നുപോകുമ്പോൾ റോഡരികിൽ ഇരുവശത്തായി ആഘോഷങ്ങൾ നിർത്തി വരി വരിയായി നിൽക്കുന്നു. ഘോഷയാത്ര കടന്നുപോകുമ്പോൾ കുട്ടികൾ ഉൾപ്പെടുന്ന സംഘം ഏറെ ആദരവോടെയാണ് മാറിനിൽക്കുന്നത് . കർണാടകയിലെ ഉപ്പിനങ്ങാടി പട്ടണത്തിൽ നിന്നുള്ള വീഡിയോയാണിതെന്നാണ് മനസിലാക്കൻ സാധിക്കുന്നത് . ഇതാണ് നമ്മുടെ ഇന്ത്യ എന്നും ഇങ്ങനെ ഞങ്ങൾക്ക് സാധിക്കുകയുള്ളു എന്നുള്ള നിരവധി മറുപടിയാണ് വീഡിയോക്ക് ലഭിക്കുന്നത് . നെറ്റിസൺമാരിൽ നിന്ന് ഏറെ ഹൃദയസ്പർശിയായ പ്രതികരണങ്ങളാണ് വീഡിയോ ഉയർത്തിയത്.