ഇടവേളയ്ക്കുശേഷം സ്കൂളിൽ വീണ്ടും ഫസ്റ്റ് ബെൽ മുഴങ്ങി, ഒരാഴ്ചത്തേക്ക് ബാച്ചുതിരിച്ച് ഉച്ചവരെ ക്ലാസ്സുകൾ
തിരുവനന്തപുരം: കൊവിഡ് ഭീതി ഒഴിഞ്ഞതോടെ സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറന്നു. കുട്ടികളുടെ താപനില പരിശോധിച്ചും സാനിറ്റൈസർ നൽകിയുമാണ് ക്ലാസുകളിലേക്ക് പ്രവേശിപ്പിച്ചത്. ഇന്നുമുതൽ ഒരാഴ്ചത്തേക്ക് ഒമ്പത് വരെയുള്ള ക്ളാസുകൾ ബാച്ചുതിരിച്ച് ഉച്ചവരെ പ്രവർത്തിക്കും. 10,11,12 ക്ലാസുകള്‍ നിലവിലെ രീതിയില്‍ തന്നെ നടക്കും.ഇരുപത്തിരണ്ട് മാസങ്ങൾക്കുശേഷം ഈ മാസം 21 മുതൽ ഒന്നു മുതൽ 12 വരെ ക്ളാസുകളും മുഴുവൻ സമയം പ്രവർത്തിക്കും.21 മുതൽ സ്കൂൾ സമയം രാവിലെ മുതൽ വൈകിട്ട് വരെ സാധാരണ നിലയിലുളള ടൈംടേബിൾ അനുസരിച്ച് ക്രമീകരിക്കണം. നിലവിൽ 10,11,12 ക്ളാസുകൾ മുഴുവൻ സമയം പ്രവർത്തിക്കുന്നുണ്ട്.പാഠഭാഗങ്ങൾ തീർക്കേണ്ടതിനാലാണ് മാർച്ചുവരെ പൊതു അവധിയൊഴിച്ചുള്ള ശനികൾ പ്രവർത്തിദിനമാക്കിയത്.ഒന്നു മുതൽ 9 വരെ ക്ലാസുകളിൽ വാർഷിക പരീക്ഷ ഉണ്ടായിരിക്കും.എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാർച്ച് 16നുതന്നെ ആരംഭിക്കും.പ്രീപ്രൈമറിയും തുറക്കാംക്രഷ്, കിന്റർഗാർട്ടൻ എന്നിവയും തുറക്കുന്നതിനാൽ പ്രീപ്രൈമറി ക്ലാസുകൾ ഇന്നു മുതൽ പ്രവർത്തിക്കാം. തിങ്കൾ മുതൽ വെള്ളി വരെ ഓരോ ദിവസവും 50 ശതമാനം കുട്ടികളെ ഉൾപ്പെടുത്തി ക്ലാസുകൾ എടുക്കാം. കേന്ദ്രീയ വിദ്യാലയങ്ങൾ അടക്കം എല്ലാ സ്കൂളുകൾക്കും ഉത്തരവ് ബാധകമാണെന്നും മന്ത്രി അറിയിച്ചു.ഹാജർ നിർബന്ധം കുട്ടികളുടെ ഹാജർ നിർബന്ധമാക്കും എസ്.എസ്.എൽ.സി, പ്ളസ് ടു ക്ളാസുകളിൽ പൂർത്തിയാക്കിയ പാഠഭാഗങ്ങളെ കുറിച്ച് അദ്ധ്യാപകർ റിപ്പോർട്ട് നൽകണം. പി.ടി.എ യോഗം ചേരണം.യൂണിഫോം ഇടുന്നത് ഉചിതം ഓൺലൈൻ ക്ലാസുകൾ ആവശ്യാനുസരണം തുടരും. എസ്.സി.ഇ.ആർ.ടി യും ഡയറ്റുകളും പിന്തുണ നൽകും.