കൂടുതൽ അനാഥ മൃതദേഹങ്ങൾ പുരുഷന്മാരുടേത്, ഒന്നിന്റെ വില 40,000 രൂപ, വിറ്റുകിട്ടുന്ന പണം ഉപയോഗിക്കുന്നത് ഒരേ ഒരു കാര്യത്തിന് മാത്രം
തൃക്കാക്കര: സർക്കാർ ആശുപത്രിയിലെത്തുന്ന അനാഥ മൃതദേഹങ്ങൾ മെഡിക്കൽ കോളേജുകൾക്ക് പഠനാർത്ഥം നൽകുന്നത് 40,000 രൂപയ്ക്ക്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അനാഥ മൃതദേഹ വില്പന വഴി ലഭിച്ച തുകയിൽ 9,44,877 രൂപ നീക്കിയിരിപ്പുണ്ട്. 2017 ജനുവരി ഒന്നുമുതൽ 2021 നവംബർ 30 വരെയുളള കണക്കാണിത്.
ഏറ്റവും കൂടുതൽ അനാഥ മൃതദേഹങ്ങൾ പുരുഷന്മാരുടേതാണ്. 55 എണ്ണം. സ്ത്രീ കളുടെ 9 മൃതദേഹങ്ങൾ മാത്രമേയുള്ളൂവെന്ന് രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നു.സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് ലഭിച്ച കണക്കുകളാണിത്. ഒരു മൃതദേഹത്തിന് സ്വകാര്യ മെഡിക്കൽ കോളേജുകളിൽ നിന്ന് നാല്പതിനായിരം രൂപയാണ് ഈടാക്കുന്നത്. ഡി.എം.ഓ.ഇ പ്രിൻസിപ്പലിനാണ് ചുമതല. മൃതദേഹത്തിന്റെ തുക അറ്റകുറ്റപ്പണിക്ക്
അനാഥ മൃതദേഹങ്ങളുടെ വില്പനയിലൂടെ ലഭിക്കുന്ന തുകയിൽ നിന്ന് 10,000 രൂപ മോർച്ചറിയുടെ അറ്റകുറ്റപ്പണികൾക്കും മോർച്ചറിക്കാവശ്യമായ രാസവസ്തുക്കൾ, ഉപകരണങ്ങൾ മുതലായവ വാങ്ങുന്നതിനും കോൾഡ് സ്റ്റോർ സൗകര്യങ്ങൾ ഒരുക്കുന്നതിനും മോർച്ചറി വൃത്തിയായി സൂക്ഷിക്കുന്നതിനും എംബാം ചെയ്യുന്ന ഉപകരണങ്ങളുടെ അറ്റകുറ്റ പണികൾക്കുമായി ഉപയോഗിക്കുന്നു.വില്പന നടത്തിയ മെഡിക്കൽ കോളേജുകളുടെ പേരും, വാങ്ങിയ മൃതദേഹം , തുകഎസ്.യു.ടി മെഡിക്കൽ കോളേജ് വട്ടപ്പാറ , 02, 80,000ശ്രീശങ്കര ഡെന്റൽ കോളേജ് വർക്കല , 02, 80,000
ഗോകുലം മെഡിക്കൽ കോളേജ് വെഞ്ഞാറമൂട്, 02, 80,000
സി.എസ്.ഐ മെഡിക്കൽ കോളേജ് കാരക്കോണം, 02, 80,000
ശ്രീ മൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് കുലശേഖരം 04 , 1,60,000
മൗണ്ട് സിയോൺ മെഡിക്കൽ കോളേജ് അടൂർ, 03, 1,20,000
അസീസിയ മെഡിക്കൽ കോളേജ് 01, 40,000