ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; സിആർപിഎഫ് ജവാന് വീരമൃത്യു
ഛത്തീസ്ഗഡ്: മാവോയിസ്റ്റുമായുള്ള ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. ഛത്തീസ്ഗഡിലെ ബസ്താറിലാണ് സംഭവം നടന്നത്. സിആർപിഎഫ് 168 ബറ്റാലിയൻ അസിസ്റ്റന്റ് കമാന്ററാണ് വീരമൃത്യു വരിച്ചത്. എസ് ബി ടിർകി എന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ ഒരു ജവാനും ഗുരുതരമായി പരിക്കേറ്റു.മാവോയിസ്റ്റ് സാന്നിദ്ധ്യം രൂക്ഷമായ ബിജാപുർ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ബസഗുഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വെടിവയ്പ്പ് നടന്നത്. പെട്രോളിംഗ് നടത്തുകയായിരുന്ന സിആർപിഎഫ് സംഘത്തിനെതിരെ മാവോയിസ്റ്റുകൾ വെടിവയ്പ്പ് നടത്തുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. നിലവിൽ സായുധ സേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.