ബാബുവിന്റെ ജീവിതം സിനിമയാകുന്നു, നായകൻ പ്രണവ് മോഹൻലാൽ?
മലയിടുക്കിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന ബാബുവിനെ പറ്റിയുള്ള ചർച്ചകൾ ഇപ്പോഴും സമൂഹ മാദ്ധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുകയാണ്. ബാബുവിന്റെ സാഹസികതയെ പ്രശംസിച്ചും അതുപോലെ എതിർത്തും നിരവധി പേരാണ് അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നത്. എന്നാൽ ഈ ചർച്ചകൾക്കിടെയാണ് ബാബുവിന്റെ ജീവിതം സിനിമയാകാൻ പോകുന്നു എന്ന വാർത്തകൾ പുറത്തുവരുന്നത്. പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രം ഒമർ ലുലു സംവിധാനം ചെയ്യുമെന്നാണ് പറയപ്പെടുന്നത്.അതേസമയം വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഒമർ ലുലു. ബാബുവിന്റെ ജീവിതം സിനിമയാകാൻ പോകുന്നുവെന്നും അത് താൻ സംവിധാനം ചെയ്യും എന്നുമുള്ള ട്രോളുകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടുവെന്നും, ബാബുവിന്റെ ജീവിതം സിനിമയാക്കുന്നതിന്നെ പറ്റി താന്‍ ചിന്തിച്ചിട്ട് പോലും ഇല്ലെന്നും അദ്ദേഹം അറിയിച്ചു. താൻ ഇപ്പോൾ പവർസ്റ്റാർ ചിത്രങ്ങളുടെയും ആദ്യ ബോളുവുഡ് ചിത്രം എന്ന സ്വപ്നത്തിന്റെയും പുറകെയാണെന്നും ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:ഇങ്ങനെ ഒരു ട്രോൾ പരക്കുന്നത് ശ്രദ്ധയിൽപ്പെട്ടു, ഞാന്‍ ഇപ്പോ പവർസ്റ്റാർ എന്ന സിനിമയുടെയും എന്റെ ആദ്യ ബോളിവുഡ് സിനിമ എന്ന സ്വപ്നത്തിന്റെയും പുറകെയാണ്.ബാബുവിന്റെ ജീവിതം സിനിമയെടുക്കുന്നതിന്നെ പറ്റി ഞാന്‍ ചിന്തിച്ചിട്ട് പോലും ഇല്ലാ.ബാബുവിന് എല്ലാവിധ നന്മകൾ നേരുന്നു2763.