പാക് ബോട്ടുകൾ കണ്ടെത്തിയ സംഭവം; ആറ് പാകിസ്ഥാൻ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു
ഗാന്ധിനഗർ: ഗുജറാത്ത് തീരത്ത് നിന്ന് ആറ് പാകിസ്ഥാൻ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. സമുദ്രാതിർത്തി ലംഘിച്ചതിന് പിടികൂടിയ ബോട്ടുകളിലുണ്ടായിരുന്നവരാണ് ഇവർ. ബി എസ് എഫും, പൊലീസും വ്യോമസേനയും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്.
ബുധനാഴ്ച അർദ്ധരാത്രി പതിനൊന്ന് പാകിസ്ഥാൻ ബോട്ടുകളാണ് ഗുജറാത്ത് തീരത്തുനിന്ന് കണ്ടെത്തിയത്. ബി എസ് എഫിന്റെ പതിവ് നിരീക്ഷണത്തിനിടെയാണ് ബുജ് തീരത്തെ കടലിടുക്കിൽ ബോട്ടുകൾ കണ്ടെത്തിയത്.പതിനൊന്നു ബോട്ടുകൾ ഉള്ളതിനാൽ കൂടുതൽ പേർ രാജ്യത്ത് എത്തിയിട്ടുണ്ടാകുമെന്ന സംശയം ഉയർന്നതോടെ തെരച്ചിൽ ശക്തമാക്കി. ബോട്ടിലുള്ളവർ കരയിൽ കടന്നോ അതോ തീരമേഖലയിൽ ഒളിച്ചിരിക്കുകയാണോ എന്നാണ് സംശയം.