ആത്മഹത്യാ ഭീഷണി മുഴക്കിയ ഭാര്യയ്ക്ക് തീപ്പെട്ടി എടുത്തുകൊടുത്തു; യുവതിയുടെ ആത്മഹത്യയിൽ മുൻ സൈനികൻ അറസ്റ്റിൽ
തിരുവനന്തപുരം: നേമത്തെ യുവതിയുടെ ആത്മഹത്യയിൽ ഭർത്താവായ മുൻ സൈനികൻ അറസ്റ്റിൽ. നേമം പൊലീസ് ക്വാർട്ടേഴ്സ് റോഡ് അംബുജ വിലാസത്തിൽ കെ.ശിവൻകുട്ടി നായരുടെയും പി.നിർമല കുമാരിയുടെയും മകൾ ദിവ്യ(38) ആണ് മരിച്ചത്.ദിവ്യയുടെ ഭർത്താവ് വെള്ളായണി സ്റ്റുഡിയോ റോഡ് കളീക്കൽ ലെയ്ൻ നന്ദാവനത്തിൽ എസ്.ബിജുവിനെ(46) പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ ഡിസംബർ അഞ്ചിന് രാവിലെയായിരുന്നു ദിവ്യ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒൻപതിന് യുവതി മരിച്ചു.കുടുംബ വഴക്കിനെ തുടർന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ ദിവ്യയെ പിന്തിരിപ്പിക്കാൻ ശ്രമിക്കാത്തതിനാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. ഇയാൾ യുവതിയെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുകയും മർദിക്കുകയും ചെയ്തു.കൂടാതെ പ്രതി തന്നെയാണ് തീപ്പെട്ടിയെടുത്തു കൊടുത്തതെന്നും പൊലീസ് പറഞ്ഞു. പ്ലസ് വൺ വിദ്യാർത്ഥിയായ മകൾ ഈ സമയം വീട്ടിലുണ്ടായിരുന്നു.