ഹിജാബ് വിവാദം ; പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുമെന്നും ഉചിതമായ സമയത്ത് ഹർജി പരിഗണിക്കുമെന്നും സുപ്രീം കോടതി.
ന്യൂഡൽഹി: ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വസ്ത്രം ധരിക്കരുതെന്ന കർണാടക ഹൈക്കോടതിയുടെ നിർദ്ദേശത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ ഉചിതമായ സമയത്ത് തന്നെ പരിഗണിക്കുമെന്നും സുപ്രീം കോടതി ഇന്ന് ഹർജിക്കാരോട് വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവ് ഭരണഘടനയുടെ 25-ാം അനുച്ഛേദം അനുസരിച്ച് മതം ആചാരപ്രകാരം ജീവിക്കാനുള്ള മൗലികാവകാശം റദ്ദാക്കുന്നതിലേക്കാ ണ് നയിച്ചെതെന്നും ഹർജി അടിയന്തരമായി പരിഗണിക്കാമെന്ന് വിദ്യാർത്ഥികൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്ത് ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചിനോട് പറഞ്ഞു. തുടർന്ന് സുപ്രീംകോടതി വാദം കേൾക്കാനായി ഹർജി തിങ്കളാഴച്ചയിലേക്ക് മാറ്റി .കേസിൽ നടന്നുകൊണ്ടിരിക്കുന്ന വാദമുഖങ്ങളെ പരാമർശിച്ച് സുപ്രീം കോടതി പറഞ്ഞു,
“ഞങ്ങൾ ഓരോ പൗരന്റെയും മൗലികാവകാശം സംരക്ഷിക്കുകയും ഉചിതമായ സമയത്ത് അത് ഏറ്റെടുക്കുകയും ചെയ്യും.”
വ്യാഴാഴ്ച ‘ഹിജാബ്’ വിഷയം കേൾക്കുന്ന കർണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച്, വിഷയം പരിഹരിക്കുന്നതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്യാമ്പസുകളിലും ആളുകളെ പ്രകോപിപ്പിക്കുന്ന ഒരു തുണിയും ധരിക്കരുതെന്ന് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.