ആരാധിക്കേണ്ടത് അംബാനിയേയും അദാനിയേയും: കാരണം വ്യക്തമാക്കി അല്‍ഫോണ്‍സ് കണ്ണന്താനം
ന്യൂഡൽഹി: തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനാൽ അംബാനിയേയും അദാനിയേയും പോലുള്ളവരെ ആരാധിക്കണമെന്ന് മുൻ കേന്ദ്രമന്ത്രിയും ബി ജെ പി എം പിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. പാര്‍ലമെന്റില്‍ ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചർച്ചയിൽ പങ്കെടുത്ത പ്രതിപക്ഷം തൊഴിൽ ഇല്ലായ്മ പ്രശ്നം സഭയിൽ ഉന്നയിക്കവെയാണ് കണ്ണന്താനം ഇങ്ങനെ പറഞ്ഞത്.’ഞാൻ മുതലാളിത്തിത്തിന്റെ വക്താവാണെന്ന് നിങ്ങൾക്ക് കുറ്റപ്പെടുത്താം. ഈ രാജ്യത്ത് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നവർക്ക് നിങ്ങൾ ആ പേരാണ് ഇട്ടിരിക്കുന്നത്. ആ ആളുകളുടെ പേര് ഞാൻ പറയട്ടെ. അത് റിലയന്‍സ് ആയാലും അംബാനി ആയാലും അദാനിയായാലും അവരെ ആരാധിക്കണം. കാരണം, അവര്‍ തൊഴില്‍ നല്‍കുന്നവരാണ്. ഈ രാജ്യത്ത് മൂലധനം നിക്ഷേപിക്കുന്ന ഓരോ വ്യവസായിയും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു. അവരെ ബഹുമാനിക്കേണ്ടതുണ്ട്’- കണ്ണന്താനം പറഞ്ഞു. ആഗോള സാമ്പത്തിക അസമത്വം ഒരു വസ്തുതയാണെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, സർക്കാരിന്റെ നയങ്ങൾ അസമത്വം വർദ്ധിപ്പിച്ചെന്നും മുഖമില്ലാത്ത വളർച്ചയെക്കുറിച്ചാണ് സർക്കാർ വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നതെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തൽ.