വാക്സീൻ ഡോസുകളുടെ ഇടവേളയിൽ ഇളവ്; കിറ്റക്സിന്റെ ആവശ്യം സുപ്രീംകോടതി തള്ളി;നയപരമായ തീരുമാനമെന്ന് കോടതി
ഡൽഹി : കിറ്റക്സിന്റെ ഹർജി സുപ്രീം കോടതി തള്ളി. കൊവിഷീൽഡ് വാക്സീൻ ഡോസുകളുടെ ഇടവേളയിൽ ഇളവ് തേടി കിറ്റക്സ് നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. സർക്കാരിന്റെ നയപരമായ തീരുമാനത്തിൽ ഇടപെടാൻ കഴിയില്ല എന്നും സുപ്രീം കോടതി.
പണമടച്ച് കൊവിഷീൽഡ് വാക്സിൻ എടുക്കുന്നവർക്ക് രണ്ടാം ഡോസ് നാല് ആഴ്ചയ്ക്ക് ശേഷം സ്വീകരിക്കാൻ അനുവദിക്കണമെന്നായിരുന്നു കിറ്റക്സിന്റെ ആവശ്യം
കിറ്റെക്സിലെ തൊഴിലാളികൾക്ക് രണ്ടാം ഡോസ് വാക്സീൻ കുത്തിവയ്പ്പിന് അനുമതി നൽകാൻ ആരോഗ്യ വകുപ്പിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ആദ്യം ഹൈക്കോടതിയിലാണ് നൽകിയത്. അവിടെ തള്ളിയതിനെത്തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്