യോഗി കേരളത്തെ തള്ളിപ്പറഞ്ഞത് ഇതൊക്കെ മുന്നിൽക്കണ്ടാണ്; ചില്ലറക്കാനല്ല, പിണറായിയുടെ സംസ്ഥാനത്തെ മലർത്തിയടിക്കാൻ കഴിവുണ്ട്!
ലക്നൗ: ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങൾക്ക് നൽകിയ സന്ദേശം വൻ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. സൂക്ഷിച്ച് വോട്ട് ചെയ്തില്ലെങ്കിൽ യു പി കേരളം പോലെയാകുമെന്ന യോഗിയുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീഷനും ഒരുപോലെ രംഗത്തെത്തിയിരുന്നു. എന്നാൽ യോഗി ഇത്രമാത്രം യപിയെ പുകഴ്ത്താൻ എന്താണ് അവിടത്തെ പ്രത്യേകതയെന്ന് കേരളീയർ ചിന്തിക്കാം. ലോകത്തിലെയും ഇന്ത്യയിലെയും ഒന്നാമത് എന്ന പല ടൈറ്റിലുകളും സ്വന്തമാക്കിയ ഉത്തർപ്രദേശ് ചില്ലറക്കാരനല്ല. അധികമാർക്കും അറിയാത്ത യു പിയുടെ ചില സവിശേഷതകൾ മനസിലാക്കാം.യു പി കേരളം പോലെയായാൽ മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും സാമൂഹിക ക്ഷേമവും ഉയർന്ന ജീവിത നിലവാരവും ജനങ്ങൾക്ക് ആസ്വദിക്കാൻ കഴിയുമെന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ ആളുകൾ കൊല്ലപ്പെടില്ലെന്നും പിണറായി വിജയൻ യോഗിക്ക് മറുപടി നൽകിയിരുന്നു. കേരളം പോലെയാകാൻ വോട്ടു ചെയ്യൂ എന്നായിരുന്നു വി ഡി സതീഷൻ ട്വീറ്റ് ചെയ്തത്. എന്നാൽ കേരളത്തിന് സ്വന്തമല്ലാത്ത പല പ്രത്യേകതകളും യു പിയ്ക്കുണ്ട്. ഒരു കാലത്ത് യുണൈറ്റഡ് പ്രൊവിൻസ് എന്നറിയപ്പെട്ടിരുന്ന യു പിയുടെ പ്രത്യേകതകൾ അറിയാം.ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനംചൈന, ഇന്ത്യ, അമേരിക്ക, ഇന്തോനേഷ്യ എന്നിവയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശം ഉത്തർപ്രദേശ് ആണ്. ഒറ്റക്കൊരു രാജ്യമായി പോലും നിൽക്കാൻ കെൽപ്പുണ്ടെന്നർത്ഥം.രാജ്യത്ത് ഏറ്റവും കൂടുതൽ എൽ ഐ സി പോളിസിയുള്ള നഗരംജീവിച്ചിരിക്കുമ്പോഴും ജീവിതത്തിനുശേഷവും സുരക്ഷിതരായിരിക്കാൻ ആഗ്രഹിക്കുന്നവരാണ് ശാംലി നിവാസികൾ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ എൽ ഐ സി പോളിസികൾ ഉള്ള നഗരമാണിത്.രാജ്യത്ത് ആദ്യമായി സിസിടിവി വന്ന നഗരംസിസിടിവി എന്ന ആശയം ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത് ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്നൗവിലാണ്. 4000 സിസിടിവി ക്യാമറകളാണ് ഇവിടെ ആദ്യം സ്ഥാപിച്ചത്.ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനംഇന്ത്യയെ ഭരിക്കുന്നതിനായി ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാർ എത്തിയത് യുപിയിൽ നിന്നാണ്. ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റും യു പിയ്ക്ക് തന്നെ. 80 ലോക്സഭാ സീറ്റുകളാണ് യു പിയ്ക്കുള്ളത്.ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന സംസ്ഥാനംഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിൽ പ്രധാന പങ്കാണ് വിനോദസഞ്ചാരത്തിന്. ഇതിൽ ഉത്തർപ്രദേശിന്റെ സംഭാവന എടുത്തുപറയേണ്ടത് തന്നെയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്നത് ഇവിടെയാണ്. ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ താജ് മഹൽ, ആഗ്ര ഫോർട്ട്, ശ്രീ കാശിവിശ്വനാഥ ക്ഷേത്രം, അക്ബർ ചക്രവർത്തിയുടെ കുടീരം, എന്നിങ്ങനെ ഇന്ത്യയുടെ ചരിത്രമുറങ്ങുന്ന മണ്ണാണ് ഉത്തർപ്രദേശ്.കുറ്റകൃത്യങ്ങളുടെ നിരക്കിലും ഒന്നാമത്ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇന്ത്യൻ സംസ്ഥാനവും യു പി തന്നെയാണ്.വിഖ്യാതരായ സാഹിത്യ ഇതിഹാസങ്ങൾ ജന്മം കൊണ്ടയിടംകബീർദാസ്, തുൾസിദാസ്, സൂർദാസ്, പ്രേംചാന്ദ് എന്നിങ്ങനെ ഇന്ത്യ കണ്ട മികച്ച സാഹിത്യകാരൻമാരുടെ ജനനസ്ഥലമാണ് യു പി.കുംഭമേള എന്ന മഹാമേളലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഒത്തുകൂടുന്ന മഹാമേളയും യു പിയിലാണ് നടക്കുന്നത്. ഉത്തർപ്രദേശിന്റെ സാംസ്കാരിക നേട്ടമായ കുംഭമേളയിൽ 12 കോടിയോളം ആളുകൾ പങ്കെടുത്തതായി 2013ൽ റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു.ഇന്ത്യയുടെ കരിമ്പ് പാത്രംഓരോ പ്രദേശത്തും വ്യത്യസ്തമായ ഇനങ്ങൾ കൃഷി ചെയ്യുന്ന രീതിയും യു പിയുടെ പ്രത്യേകതകളിൽ ഒന്നാണ്. വടക്കുപടിഞ്ഞാറൻ മേഖലയിൽ കരിമ്പ്, നെല്ല്, ചോളം, പരുത്തി മുതലായവയും തെക്കുപടിഞ്ഞാറൻ മേഖലയിൽ ഗോതമ്പ്, അരി, മാങ്ങ, പേരക്ക, എണ്ണക്കുരു, പുകയില, നിലക്കടല, കിഴങ്ങ് എന്നിവയും വിളയിക്കുന്നു. കിഴക്കൻ ഉത്തർപ്രദേശിൽ ഗോതമ്പ്, അരി, മുളക് എന്നിവയാണ് പ്രധാന വിളകൾ. രാജ്യത്തെ മൊത്തം കരിമ്പിന്റെ പകുതിയും ഉത്പാദിപ്പിക്കുന്ന സംസ്ഥാനവും യുപിയാണ്. ഇന്ത്യയുടെ കരിമ്പ് പാത്രം എന്ന വിശേഷണം ഇങ്ങനെയാണ് സ്വന്തമായത്.ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നുഅയൽസംസ്ഥാനങ്ങളുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഏക സംസ്ഥാനവും ഉത്തർപ്രദേശാണ്. നേപ്പാളുമായി അന്താരാഷ്ട്ര അതിർത്തിയും പങ്കിടുന്നു.