‘തലയ്ക്ക് പരിക്ക്’; എ ആർ ക്യാമ്പിലെ പൊലീസുകാരന്റെ മരണത്തില്‍ ദുരൂഹത, പൊലീസ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: എ ആർ ക്യാമ്പിലെപൊലീസുകാരനായ കൊട്ടാരക്കര സ്വദേശി ബേർട്ടിയുടെ മരണത്തിൽ ദുരൂഹത. ബേര്‍ട്ടിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ മദ്യപിച്ച് എആര്‍ ക്യാമ്പിലുണ്ടായ സംഘർഷത്തില്‍ ബേര്‍ട്ടിക്ക് പരിക്കേറ്റതാണെന്ന് ബന്ധുക്കൾ പറഞ്ഞു. മദ്യപിച്ച് അവശനിലയിൽ കണ്ടെത്തിയ പൊലീസുകാരനെ ബന്ധുക്കളെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ രാത്രിയോടെ അന്തരിച്ചു. പൊലീസുകാരന്റെ മരണത്തില്‍ മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങി.