അമുസ്ലിമായ ഒരാളെ പ്രധാനമന്ത്രിയാകാന്‍ വിലക്കുന്ന നിയമമാണ് പാകിസ്ഥാനിലേത്. ആ നിങ്ങൾ ഞങ്ങളുടെ പ്രശ്നങ്ങളിലേക്ക് മൂക്ക് കടത്തേണ്ടതില്ല, ഇന്ത്യ തങ്ങളുടെ രാജ്യമാണ്. ഇത് ഞങ്ങളുടെ ആഭ്യന്തര കാര്യമാണ്. ഹിജാബ് വിഷയത്തിൽ ആശങ്ക അറിയിച്ച പാകിസ്ഥാന് ചുട്ട മറുപടി നൽകി അസദുദ്ദീന്‍ ഒവൈസി .
കര്‍ണാകടയിലെ ഹിജാബ് വിവാദത്തില്‍ ആശങ്ക അറിയിച്ച പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് നടപടിക്കെതിരെ കനത്ത മറുപടി നല്കി ഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി .
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പ്രതികരിക്കുന്നതിന് മുമ്ബ് സ്വന്തം രാജ്യത്തെ കാര്യങ്ങള്‍ നോക്കാനാണ് ഒവൈസി ഇമ്രാന് ഖാനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഒവൈസിയുടെ വാക്കുകളിങ്ങനെ..
“മലാല യൂസുഫ്സായി പാകിസ്ഥാനില്‍ വെച്ചാണ് ആക്രമിക്കപ്പെട്ടത്. അവര്‍ക്ക് രാജ്യം വിടേണ്ടി വന്നു. അമുസ്ലിമായ ഒരാളെ പ്രധാനമന്ത്രിയാകാന്‍ വിലക്കുന്ന നിയമമാണ് പാകിസ്ഥാനിലേത്. നിങ്ങളുടെ സ്വന്തം രാജ്യത്തേക്ക് നോക്കൂ, ഇങ്ങോട്ട് നോക്കേണ്ട എന്നാണ് പാകിസ്ഥാനോട് തനിക്കുള്ള ഉപദേശം. ”
ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഒവൈസിയുടെ പാകിസ്ഥാൻ എതിരെയുള്ള കടന്നാക്രമണം
“പാകിസ്ഥാനില്‍ നിരവധി പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ട്. ആ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ തിരിക്കൂ, ഇന്ത്യ തങ്ങളുടെ രാജ്യമാണ്. ഇത് ഞങ്ങളുടെ ആഭ്യന്തര കാര്യമാണ്. ഞങ്ങളുടെ പ്രശ്നങ്ങളിലേക്ക് നിങ്ങളുടെ മൂക്ക് കടത്തേണ്ടതില്ല, പ്രശ്നം നിങ്ങള്‍ക്ക് തന്നെയാകുമെന്നും ഒവൈസി പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് താക്കീതു നൽകി.
ഇന്ത്യയില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന ഹിജാബ് വിവാദത്തില്‍ പാകിസ്ഥാനിലെ നിരവധി മന്ത്രിമാര്‍ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഒവൈസിയുടെ മറുപടി പുറത്തുവന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കുന്നതിലൂടെ മുസ്ലീം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണ് ഇന്ത്യ നടത്തുന്നതെന്നായിരുന്നു പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയുടെ പ്രതികരണം.
ഖുറേഷി ഈ നീക്കത്തെ അടിച്ചമര്‍ത്തലാണെന്ന് വിളിക്കുകയും മുസ്ലീം പെണ്‍കുട്ടികളെ “ഭീകരവല്‍ക്കരിക്കുകയും” ഇന്ത്യയുടെ “മുസ്ലിംകളെ ന്യൂനപക്ഷമായി” ചിത്രീകരിക്കുന്ന പദ്ധതിയുടെ ഭാഗമാണെന്നും ആരോപിച്ചിരുന്നു.