രാത്രിയിൽ അന്തേവാസികൾ തമ്മിൽ കൈയാങ്കളി; പുലർച്ചെ യുവതിയെ കണ്ടത് മരിച്ച നിലയിൽ; കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ ദുരൂഹ മരണം
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയായ ജിയ ലോട്ടി (30) ആണ് മരിച്ചത്. രാവിലെ ജീവനക്കാരൻ മുറിയിലെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം രാത്രി അന്തേവാസികൾ തമ്മിൽ തർക്കമുണ്ടായതായി ജീവനക്കാർ പറയുന്നു. വാർഡ് അഞ്ചിൽ രണ്ടു പേരാണ് ഉണ്ടായിരുന്നത്. രാത്രി എട്ട് മണി കഴിഞ്ഞതോടെ കിടക്കുന്ന ബെഞ്ചിന് വേണ്ടി നടത്തിയ തർക്കം കൈയാങ്കളിൽ കലാശിച്ചിരുന്നു. തുടർന്ന് മർദ്ദനമേറ്റ യുവതിയെ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു.ഇന്ന് രാവിലെ അവരെ മരിച്ച നിലയിൽ കാണുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരി 28നാണ് ഇവർ ഇവിടെ എത്തിയത്. ആഭ്യന്തര അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് കെ സി രമേശനും അറിയിച്ചിട്ടുണ്ട്..