ആന്ധ്രയിൽ നിന്നും കാസർകോട്ടേക്ക് കഞ്ചാവ് മൊത്ത വിതരണം ചെയ്യുന്ന യുവാവിനെ ആന്ധ്രയിൽ പോയി പൊക്കി കാസർകോട് ജില്ല പോലീസ്
കാസർകോട്: കാസർകോട് ജില്ലയിലേക്ക് കഞ്ചാവ് മൊത്തവിതരണം ചെയ്യുന്ന ആൾ പിടിയിൽ.ഉറവിടം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസം 45 കിലോ കഞ്ചാവുമായി പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് കഞ്ചാവ് മൊത്ത വിതരണം നടത്തുന്ന ഇയാളെ കുറിച്ച് സൂചന ലഭിച്ചത്. തായൽ നായൻമാർമൂല ആലംപാടി ശരീഫ മൻസിലിലെ ഇബ്രാഹിമിൻ്റെ മകൻ
മുഹമ്മദ് കബീർ എൻ എം (38) എന്നയാളെ ആണ് അറസ്റ്റ് ചെയ്തത്.നേരത്തെ പിടികൂടിയ ആളുകളിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ ആന്ധ്രായിൽ ഉണ്ടെന്ന് മനസ്സിലാക്കിയ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ഐ പി എസ് ആന്ധ്രാ പോലീസുമായി ബന്ധപ്പെടുകയും ആന്ധ്രാ പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.
കാസർകോട് എത്തിച്ച പ്രതിയെ ചോദ്യം ചെയ്തതിനെ തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം കുഞ്ചത്തൂരിൽ വിതരണത്തിനെത്തിച്ച 3.6 കിലോ കഞ്ചാവ് പിടികൂടിയിട്ടുണ്ട് .
അതേസമയം കാസർകോട് ജില്ല പോലീസിൻ്റ് പുതിയ നീക്കങ്ങളിൽ അമ്പരന്നു നിൽക്കുകയാണ് മയക്കുമരുന്ന് കഞ്ചാവ് ലോബി . ജില്ലാ പോലീസ് ആന്ധ്രയിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും വന്നു പ്രതികളെ അറസ്റ്റ് ചെയ്യുന്ന നിക്കത്തിലേക്ക് കടന്നതോടെ കഞ്ചാവ്കാസർകോട് വഴി കേരളത്തിലേക്ക് എത്തുന്ന പ്രവണത അൽപം കുറഞ്ഞിട്ടുണ്ട് എന്നാണ് പോലീസ് വിലയിരുത്തുന്നത് . ആന്ധ്ര കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണം നടത്താൻ തന്നെയാണ് പോലീസ് തീരുമാനം. ഇതിനായി ആന്ധ്ര പോലീസിൻറെ പിന്തുണകാസർകോട് ജില്ലാ പോലീസ് നേടിയെടുത്തു കഴിഞ്ഞു.
പ്രതിയെ പിടികൂടിയ സംഘത്തിൽ കാസർകോട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ. ഇൻസ്പെക്ടർ മനോജ് വി വി. എസ്. ഐ. ബാലകൃഷ്ണൻ സി കെ സീനിയർ സിവിൽ പോലീസ് ഓഫീസരായ ശിവകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഗോകുല ,എസ് ഷജീഷ്. ഡ്രൈവർ രഞ്ജിത്ത് എന്നിവർ ഉണ്ടായിരുന്നു.
ജില്ലയിലേക്ക് കഞ്ചാവ് സിന്തറ്റിക് മയക്കുമരുന്നുകൾ എത്തിക്കുന്ന ഉറവിടം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ ജില്ലാ പോലീസ് മുന്നേറുന്നത്.