മംഗളൂരു വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 25.18 ലക്ഷം രൂപയുടെ വിദേശ കറൻസി കസ്റ്റംസ് പിടികൂടി
മംഗളൂരു: മംഗളൂരു വിമാനത്താവളം വഴി രാജ്യത്തിന് പുറത്തേക്ക് കടത്താൻ ശ്രമിച്ച വിദേശ കറൻസി നോട്ടുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.
കറൻസികൾ നിയമവിരുദ്ധമായി രേഖകളില്ലാതെ കൊണ്ടുപോകാൻ ആയിരുന്നു ശ്രമം എന്ന് കസ്റ്റംസ് അറിയിച്ചു.
കാസർകോട് സ്വദേശിയായ ഒരു യാത്രക്കാരന്റെ കൈവശം 10,000 യുഎസ് ഡോളർ കണ്ടെത്തിയത്. ഷാർജയിലേക്ക് ഇൻഡിഗോ വിമാനം വഴി ഇയാൾ കറൻസി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത് .
മറ്റൊരു സംഭവത്തിൽ, നഗരത്തിൽ നിന്നുള്ള ഒരു യാത്രക്കാരൻ 90,000 യുഎഇ ദിർഹമാണ് കടത്താൻ ശ്രമിച്ചത്. എയർ ഇന്ത്യ വിമാനം വഴി ദുബായിലേക്ക് പോകുകയായിരുന്ന ഇയാളെ അറസ്റ്റ് ചെയ്യുകയും കൈവശമുണ്ടായിരുന്ന വിദേശ കറൻസി നോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തു
ഫെബ്രുവരി 7 8 തീയതികളിലായി പിടികൂടിയ ഈ രണ്ട് കേസുകളിലുമായി 25.18 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ പിടികൂടിയത്. യാത്രക്കാരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.